ഷൂ​​ട്ടിം​​ഗി​​ൽ ഇ​​ര​​ട്ട വെ​​ള്ളി
ഷൂ​​ട്ടിം​​ഗി​​ൽ ഇ​​ര​​ട്ട വെ​​ള്ളി
Tuesday, August 21, 2018 12:59 AM IST
ജക്കാർത്ത: ഏഷ്യൻ ഗെ​​യിം​​സി​​ന്‍റെ ര​​ണ്ടാം ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ഷൂ​​ട്ടിം​​ഗ് റേ​​ഞ്ചി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​ക്ക് ര​​ണ്ട് വെ​​ള്ളി. പു​​രു​​ഷ​ന്മാ​രു​​ടെ 10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ൾ, ട്രാ​​പ്പ് വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ വെ​​ള്ളി നേ​​ടി​​യ​​ത്. ആ​​ദ്യ​​ദി​​നം 10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ൾ മി​​ക്സ​​ഡ് ടീം ​​ഇ​​ന​​ത്തി​​ൽ ഇ​​ന്ത്യ​​ക്ക് വെ​​ങ്ക​​ലം ല​​ഭി​​ച്ചി​​രു​​ന്നു. ഇ​​തോ​​ടെ ഷൂ​​ട്ടിം​​ഗ് റേ​​ഞ്ചി​​ൽ​​നി​​ന്ന് ഇ​​ന്ത്യ മൂ​​ന്ന് മെ​​ഡ​​ലു​​ക​​ൾ ക​​ര​​സ്ഥ​​മാ​​ക്കി.

പു​​രു​​ഷ​ന്മാ​​രു​​ടെ 10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ളി​​ൽ ദീ​​പ​​ക് കു​​മാ​​റാ​​ണ് വെ​​ള്ളി​​ക്ക് അ​​ർ​​ഹ​​നാ​​യ​​ത്. 247.7 പോ​​യി​​ന്‍റോ​ടെ​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ താ​​രം വെ​​ള്ളി വെ​​ടി​​വ​​ച്ചു​​നേ​​ടി​​യ​​ത്. 249.1 പോ​​യി​​ന്‍റ് നേ​​ടി​​ ഗെ​​യിം​​സ് റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച് ചൈ​​ന​​യു​​ടെ യാ​​ങ് ഹൂ​​ര​​ൻ ഈ ​​ഇ​​ന​​ത്തി​​ൽ സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി. ഇ​​ന്ത്യ​​യു​​ടെ ര​​വി കു​​മാ​​റി​​ന് 205.2 പോ​​യി​​ന്‍റു​​മാ​​യി നാ​​ലാം സ്ഥാ​​ന​​ത്ത് എ​​ത്താ​​നേ സാ​​ധി​​ച്ചു​​ള്ളൂ.
ട്രാ​​പ്പ് ഷൂ​​ട്ടിം​​ഗി​​ൽ ല​​ക്ഷ്യ ഷെ​​റോ​​ണ്‍ 43 പോ​​യി​​ന്‍റു​​മാ​​യി വെ​​ള്ളി നേ​​ടി. ഈ ​​ഇ​​ന​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ മ​​റ്റൊ​​രു മെ​​ഡ​​ൽ പ്ര​​തീ​​ക്ഷ​​യാ​​യി​​രു​​ന്ന മാ​​ന​​വ്ജി​​ത് സിം​​ഗ് സ​​ദ്ധു നാ​​ലാം സ്ഥാ​​നം​​കൊ​​ണ്ട് തൃ​​പ്തി​​പ്പെ​​ട്ടു. ലോ​​ക​​റി​​ക്കാ​​ർ​​ഡി​​നൊ​​പ്പ​​മെ​​ത്തു​​ന്ന പ്ര​​ക​​ട​​ന​​ത്തോ​​ടെ ചൈ​​നീ​​സ് താ​​യ്പേ​​യി​​യു​​ടെ യാ​​ങ് കു​​ൻ​​പി​​യാ​​ണ് സ്വ​​ർ​​ണ​​ത്തി​​ന് അ​​ർ​​ഹ​​നാ​​യ​​ത്.


അ​​തേ​​സ​​മ​​യം, വ​​നി​​ത​​ക​​ളു​​ടെ 10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ളി​​ൽ അ​​പൂ​​ർ​​വി ച​​ന്ദേ​​ല​​യ്ക്ക് അ​​ഞ്ചാം സ്ഥാ​​ന​​ത്ത് എ​​ത്താ​​നേ സാ​​ധി​​ച്ചു​​ള്ളൂ. മി​​ക്സ​​ഡ് ടീം ​​ഇ​​ന​​ത്തി​​ൽ അ​​പൂ​​ർ​​വി വെ​​ങ്ക​​ലം നേ​​ടി​​യി​​രു​​ന്നു.

മെ​​ഡ​​ൽ നി​​ല

സ്ഥാ​​നം, ടീം, ​​സ്വ​​ർ​​ണം,
വെ​​ള്ളി, വെ​​ങ്ക​​ലം, ആ​​കെ

1. ചൈ​​ന 15 11 9 35
2. ജ​​പ്പാ​​ൻ 8 11 11 30
3. കൊ​​റി​​യ 5 9 9 23
4. ഇ​​ന്തോ​​നേ​​ഷ്യ 4 2 2 8
8. ഇ​​ന്ത്യ 2 2 1 5
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.