വ​ട​ക​ര​യി​ല്‍ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം; ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
വ​ട​ക​ര​യി​ല്‍ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം; ഒ​രാ​ള്‍  അ​റ​സ്റ്റി​ല്‍
Saturday, April 20, 2024 3:03 PM IST
വ​ട​ക​ര: ചോ​റോ​ട് കൈ​നാ​ട്ടി മേ​ല്‍​പാ​ല​ത്തി​ന് സ​മീ​പം യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ഏ​റാ​മ​ല​യി​ലെ എ​ടോ​ത്ത് മീ​ത്ത​ല്‍ വി​ജീ​ഷ് (33) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വ​ട​ക​ര താ​ഴെ അ​ങ്ങാ​ടി വ​ലി​യ​വ​ള​പ്പ് ക​ര​കെ​ട്ടി ചെ​റി​യ​ക​ണ്ടി ഫാ​സി​ല്‍ (39) മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. 2023 സെ​പ്റ്റം​ബ​ര്‍ 13ന് ​ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റി​നാ​ണ് ഫാ​സി​ലി​നെ കൈ​നാ​ട്ടി മേ​ല്‍​പ്പാ​ല​ത്തി​ന് സ​മീ​പം മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

മൂ​ക്കി​ല്‍ നി​ന്നും വാ​യി​ല്‍ നി​ന്നും ചെ​വി​യി​ല്‍ നി​ന്നും ര​ക്തം പു​റ​ത്തേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. തൊ​ട്ട​ടു​ത്ത് ചോ​ര പു​ര​ണ്ട നി​ല​യി​ല്‍ ഇ​യാ​ളു​ടെ ആ​ക്ടി​വ സ്‌​കൂ​ട്ട​റു​മു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഏ​റാ​മ​ല കു​ന്നു​മ്മ​ക്ക​ര​യി​ല്‍ മ​യ​ക്കു മ​രു​ന്ന് സം​ഘ​ത്തി​ല്‍​പ്പെ​ട്ട ര​ണ്ട് പേ​രെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​നു ശേ​ഷം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​ജീ​ഷി​നെ​പ്പ​റ്റി പോ​ലീ​സി​ന് വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത്. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഫാ​സി​ലി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചു​രു​ള​ഴി​യു​ന്ന​ത്.


കു​ന്നു​മ്മ​ക്ക​ര​യി​ലെ വി​ജീ​ഷി​ന്‍റെ വീ​ട്ടി​ല്‍ വെ​ച്ചാ​ണ് മ​രിച്ച ഫാ​സി​ല്‍ മ​യ​ക്ക് മ​രു​ന്ന് കു​ത്തിവെ​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​ത്. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ വി​ജീ​ഷും മ​റ്റു ര​ണ്ടു പേ​രും വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി​യ ശേ​ഷം ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​തെ കൈ​നാ​ട്ടി​യി​ലെ മേ​ല്‍​പ്പാ​ല​ത്തി​ന് താ​ഴെ ഫാ​സി​ലി​നെ ത​ള്ളു​ക​യാ​യി​രു​ന്നു. കു​ന്നു​മ്മ​ക്ക​ര​യി​ലെ മ​യ​ക്ക് മ​രു​ന്ന് സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളി​ലൊ​രാ​ളാ​ണ് വി​ജീ​ഷ് എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<