വാ​ഹ​നാ​പ​ക​ടം; കോ​ള​ജ് വി​ദ്യാ​ർ​ഥി കൊ​ല്ല​പ്പെ​ട്ടു, ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
വാ​ഹ​നാ​പ​ക​ടം; കോ​ള​ജ് വി​ദ്യാ​ർ​ഥി കൊ​ല്ല​പ്പെ​ട്ടു, ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Wednesday, April 17, 2024 6:18 AM IST
ഗു​രു​ഗ്രാം: ഡ​ൽ​ഹി-​ഗു​രു​ഗ്രാം എ​ക്‌​സ്പ്ര​സ് വേ​യി​ൽ ഫ്ലൈ​ഓ​വ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച കാ​ർ 50 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് കോ​ള​ജ് വി​ദ്യാ​ർ​ഥി കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഗു​രു​ഗ്രാം സെ​ക്ട​ർ 17 സ്വ​ദേ​ശി​യാ​യ ഗു​ലേ​രി​യ(22) ആ​ണ് മ​രി​ച്ച​ത്. ക​മ​ൽ സെ​ഹ്‌​രാ​വ​ത് (23), ന​മ​ൻ (18) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തോ​ടെ ഡ​ൽ​ഹി​യി​ൽ നി​ന്ന് ജ​യ്പൂ​രി​ലേ​ക്ക് പോ​യ മൂ​വ​ർ സം​ഘം സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

കാ​ർ ഝാ​ർ​സ ചൗ​ക്കി​ലെ ഫ്‌​ളൈ ഓ​വ​റി​ൽ എ​ത്തി​യ​യു​ട​ൻ ഡ്രൈ​വ​ർ സീ​റ്റി​ലി​രു​ന്ന റി​ഷ​ഭ് ഗു​ലേ​രി​യ​യ്ക്ക് വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടു. ഫ്ലൈ ​ഓ​വ​റി​ന്‍റെ നാ​ല​ടി ഉ​യ​ര​മു​ള്ള ഡി​വൈ​ഡ​റി​ന് മു​ക​ളി​ലൂ​ടെ ഉ​യ​ർ​ന്നു​പൊ​ങ്ങി‍​യ കാ​ർ 50 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.


സോ​ഹ്‌​ന റോ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന കെ​ആ​ർ മം​ഗ​ളം സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു ഗു​ലേ​രി​യ. സെ​ഹ്‌​രാ​വ​ത്ത് അ​മി​റ്റി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ നി​യ​മ വി​ദ്യാ​ർ​ഥി​യാ​ണ്. ന​മ​നും കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​ണ്.

ഗു​ലേ​രി​യ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​കൊ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<