വെള്ളക്കെട്ടിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി, വിവരമറിഞ്ഞ അയൽവാസി മരിച്ചു
വെള്ളക്കെട്ടിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി, വിവരമറിഞ്ഞ അയൽവാസി മരിച്ചു
Tuesday, August 1, 2023 11:43 AM IST
കാ​സ​ര്‍​ഗോ​ഡ്: നീലേശ്വരം ബ​ങ്ക​ള​ത്ത് ബന്ധുക്കൾക്കൊപ്പം വെള്ളക്കെട്ടിൽ നീന്തുന്നതിനിടെ കാണാതായ വി​ദ്യാ​ര്‍​ഥിയുടെ മൃതദേഹം കണ്ടെടുത്തു. എ​രി​ക്കു​ളം സ്വ​ദേ​ശി ആ​ല്‍​ബി​ന്‍ ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാണ് വെ​ള്ള​ക്കെ​ട്ടി​ല്‍ നീന്താൻ ബന്ധുക്കൾക്കൊപ്പം ആൽബിൻ എത്തിയത്. കുട്ടിയുടെ അമ്മയും ഈ സമയം വെള്ളക്കെട്ടിനരികെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് ആൽബിനെ കാണാതായത്.

അ​ഗ്നിരക്ഷാസേ​ന​യും, നാ​ട്ടു​കാ​രും, സ്‌​കൂ​ബ ടീം ​അം​ഗ​ങ്ങ​ളും ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ല്‍ ഇ​ന്ന് രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.


ആ​ല്‍​ബി​ന്‍റെ മ​ര​ണ​വാ​ര്‍​ത്ത അ​റി​ഞ്ഞതിന് പിന്നാലെ അ​യ​ല്‍​വാ​സി ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. വി​ലാ​സി​നി(62) എ​ന്ന സ​ത്രീ ആ​ണ് മ​രി​ച്ച​ത്.

വി​വ​രം അ​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട വി​ലാ​സി​നി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<