കണ്ണൂരിലെ ജയിൽ ചാട്ടം: അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി
കണ്ണൂരിലെ ജയിൽ ചാട്ടം: അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി
Tuesday, January 23, 2024 5:15 PM IST
ക​ണ്ണൂ​ർ: സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ​നി​ന്നു മ​യ​ക്കു​മ​രു​ന്നു കേ​സി​ലെ ശി​ക്ഷാ​ത്ത​ട​വു​കാ​ര​ൻ ഹ​ർ​ഷാ​ദ് ര​ക്ഷ​പ്പെ​ടാ​നി​ട​യാ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ജ​യി​ൽ ഡി​ജി​പി ബ​ൽ​റാം കു​മാ​ർ ഉ​പാ​ധ്യാ​യ​ക്ക് കൈ​മാ​റി. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​വ​നൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ സൂ​പ്ര​ണ്ട് വി. ​ജ​യ​കു​മാ​ർ ഉ​ത്ത​ര​മേ​ഖ​ല ജ​യി​ൽ ഡി​ഐ​ജി ബി. ​സു​നി​ൽ​കു​മാ​റി​ന് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടാ​ണ് ജ​യി​ൽ ഡി​ജി​പി​ക്ക് കൈ​മാ​റി​യ​ത്.

ജ​യി​ലി​നു പു​റ​ത്തേ​ക്കു ത​ട​വു​കാ​രെ ഇ​റ​ക്കു​ന്പോ​ൾ പാ​ലി​ക്കേ​ണ്ട ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്നു പ​റ​യു​ന്ന റി​പ്പോ​ർ​ട്ടി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജാ​ഗ്ര​ത​ക്കു​റ​വാ​ണ് പ്ര​തി ര​ക്ഷ​പ്പെ​ടാ​നി​ട​യാ​ക്കി​യ​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്. അ​തേ​സ​മ​യം ജ​യി​ലി​ലെ ജീ​വ​ന​ക്കാ​രു​ടെ കു​റ​വും പ്ര​തി​യു​ടെ ര​ക്ഷ​പ്പെ​ട​ലി​നു സ​ഹാ​യി​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത അ​വ​സ്ഥ പ​രി​ഹ​രി​ക്ക​പ്പെ​ട​ണ​മെ​ന്ന പ​രാ​മ​ർ​ശ​വും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രേ ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കും.


ത​ട​വു​കാ​ര​ൻ ര​ക്ഷ​പ്പെ​ട്ട ബൈ​ക്ക് ക​ണ്ണൂ​രി​ൽ എ​ത്തി​ച്ചു

ഹ​ർ​ഷാ​ദ് ര​ക്ഷ​പ്പെ​ടാ​ൻ ഉ​പ​യോ​ഗി​ച്ച ബൈ​ക്ക് അ​ന്വേ​ഷ​ണ സം​ഘം ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ക​ണ്ണൂ​രി​ലെ​ത്തി​ച്ചു. എ​സി​പി ടി.​കെ. ര​ത്ന​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു ക​ർ​ണാ​ട ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ബൈ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

വാ​ട​ക​യ്ക്ക് എ​ടു​ത്ത ബൈ​ക്ക് ക​ണ്ണൂ​രി​ലെ​ത്തി​ച്ചാ​ണ് ത​ട​വു​ചാ​ട്ട​ത്തി​നു വ​ഴി​യൊ​രു​ക്കി​യ​തെ​ന്നു നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. ബൈ​ക്ക് വാ​ട​ക​യ്ക്ക് ന​ൽ​കി​യ സ്ഥാ​പ​നം കേ​ന്ദ്രീ​ക​രി​ച്ച് വാ​ട​ക​യ​ക്ക് എ​ടു​ത്ത​യാ​ളെ ക​ണ്ടെ​ത്താ​ൻ ശ്ര​മം ന​ട​ന്നു​വ​രി​ക​യാ​ണ്.

ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മ​യ​ക്കു​മ​രു​ന്നു സം​ഘ​മാ​ണ് ജ​യി​ൽ ചാ​ട്ട​ത്തി​നു സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യ​തെ​ന്നാ​ണു ക​ണ്ടെ​ത്ത​ൽ. പ​ത്ര​മെ​ടു​ക്കാ​നെ​ന്ന വ്യാ​ജേ​ന ജ​യി​ൽ വ​ള​പ്പി​ലി​റ​ങ്ങി​യ ഹ​ർ​ഷാ​ദ് റോ​ഡി​ലേ​ക്കോ​ടി​യി​റ​ങ്ങി ഇ​വി​ടെ കാ​ത്തു​നി​ന്ന​യാ​ൾ​ക്കൊ​പ്പം ബൈ​ക്കി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഈ ​മാ​സം 14-നാ​യി​രു​ന്നു സം​ഭ​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<