അ​ഞ്ച് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ന്നു; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ൾ​ക്ക് 20 വ​ർ​ഷം ത​ട​വു​ശി​ക്ഷ
അ​ഞ്ച് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ന്നു; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ൾ​ക്ക് 20 വ​ർ​ഷം ത​ട​വു​ശി​ക്ഷ
Wednesday, February 7, 2024 5:41 AM IST
ഭു​വ​നേ​ശ്വ​ർ: അ​ഞ്ച് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ൾ​ക്ക് 20 വ​ർ​ഷ​ത്തെ ക​ഠി​ന ത​ട​വ് വി​ധി​ച്ചു. ഒ​ഡീ​ഷ​യി​ലെ ന​യാ​ഗ​ർ ജി​ല്ല​യി​ലെ പ്ര​ത്യേ​ക കു​ട്ടി​ക​ളു​ടെ കോ​ട​തി​യാ​ണ് വി​ധി പ​റ​ഞ്ഞ​ത്.

കു​ട്ടി​ക​ളു​ടെ കോ​ട​തി​യാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജി​യാ​ണ് പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.


2020 ജൂ​ലൈ 14 ന് ​ഗ്രാ​മ​ത്തി​ലെ ത​ന്‍റെ വീ​ടി​ന് പു​റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ഞ്ച് വ​യ​സു​കാ​രി​യെ കാ​ണാ​താ​യ​ത്. പ​ത്ത് ദി​വ​സ​ത്തി​ന് ശേ​ഷം, പ്ര​തി​യു​ടെ വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തെ കു​ള​ത്തി​ന് സ​മീ​പ​മു​ള്ള കു​റ്റി​ക്കാ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ അ​വ​ളു​ടെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<