രാ​ജ്യം ഒ​ന്നാ​കെ താ​ൻ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് റോ​ബ​ർ​ട്ട് വ​ദ്ര
രാ​ജ്യം ഒ​ന്നാ​കെ താ​ൻ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് റോ​ബ​ർ​ട്ട് വ​ദ്ര
Saturday, April 27, 2024 11:44 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യം ഒ​ന്നാ​കെ താ​ൻ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ഭ​ര്‍​ത്താ​വും വ്യ​വ​സാ​യി​യു​മാ​യ റോ​ബ​ര്‍​ട്ട് വ​ദ്ര. സി​റ്റിം​ഗ് എം​പി സ്മൃ​തി ഇ​റാ​നി അ​മേ​ഠി​യി​ല്‍ പ​റ​ഞ്ഞ വാ​ഗ്ദാ​ന​ങ്ങ​ളൊ​ന്നും പാ​ലി​ച്ചി​ല്ലെ​ന്നും ലോ​ക്‌​സ​ഭാ സീ​റ്റി​ല്‍ മ​ത്സ​രി​ക്കു​മോ എ​ന്നും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ ചോ​ദി​ച്ച​പ്പോ​ഴാ​ണ് പ്ര​തി​ക​ര​ണം.

ജ​ന​ങ്ങ​ള്‍ പ​ല​പ്പോ​ഴും ഞാ​ന്‍ അ​വ​ര്‍​ക്കൊ​പ്പം ഉ​ണ്ടാ​ക​ണ​മെ​ന്നാ​ഗ്ര​ഹി​ക്കു​ന്നു. രാ​ജ്യം മു​ഴു​വ​ന്‍ ഞാ​ന്‍ സ​ജീ​വ​മാ​യി ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി രാ​ഷ്ട്രീ​യ​ത്തി​ലു​ണ്ടാ​വ​ണ​മെ​ന്ന ശ​ബ്ദം ഉ​യ​രു​ന്നു. 1999 മു​ത​ല്‍ അ​മേ​ഠി​യി​ല്‍ പ്ര​ചാ​ര​ണ​ത്തി​ന് താ​നു​ണ്ടെ​ന്നും റോ​ബ​ര്‍​ട്ട് വ​ദ്ര പ​റ​ഞ്ഞു.


കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന ബി​ജെ​പി​യെ തു​ര​ത്താ​ന്‍ അ​വ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്നു. രാ​ഹു​ലും പ്രി​യ​ങ്ക​യും ന​ട​ത്തു​ന്ന ക​ഠി​നാ​ധ്വാ​നം ക​ണ്ട് ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ള്‍ ഗാ​ന്ധി കു​ടും​ബ​ത്തി​നൊ​പ്പ​മാ​ണ്. ഗാ​ന്ധി കു​ടും​ബ​ത്തി​ലെ ഒ​രു അം​ഗം മ​ട​ങ്ങി​വ​ര​ണ​മെ​ന്ന് അ​വ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<