കൊ​ളം​ബി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് ഒ​ൻ​പ​ത് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു
കൊ​ളം​ബി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് ഒ​ൻ​പ​ത് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു
Tuesday, April 30, 2024 10:14 AM IST
ബൊഗോട്ട: കൊ​ളം​ബി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് ഒ​ൻ​പ​ത് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ മ​യ​ക്കു​മ​രു​ന്ന് സം​ഘ​വു​മാ​യി സൈ​ന്യം പോ​രാ​ടു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഗ​ൾ​ഫ് കാ​ർ​ട്ട​ലി​നെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സൈ​നി​ക​രെ ഹെ​ലി​കോ​പ്റ്റ​റി​ൽ എ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ഗു​സ്താ​വോ പെ​ട്രോ എ​ക്‌​സി​ൽ കു​റി​ച്ചു.

എ​ന്നാ​ൽ അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ല. റ​ഷ്യ​ൻ നി​ർ​മി​ത എം​ഐ-17 ഹെ​ലി​കോ​പ്റ്റ​ർ ആ​ണ് ത​ക​ർ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<