തൊ​ഴി​ലാ​ളി ദി​ന​ത്തി​ൽ ഹാ​ജ​രാ​കാ​നാ​കി​ല്ല; ഇ­​ഡി ഉ­​ദ്യോ​ഗ­​സ്ഥ­​രോ­​ട് പ്ര­​കോ­​പി­​ത­​നാ­​യി എം.​എം.​വ​ര്‍­​ഗീ​സ്
തൊ​ഴി​ലാ​ളി ദി​ന​ത്തി​ൽ ഹാ​ജ​രാ​കാ​നാ​കി​ല്ല; ഇ­​ഡി ഉ­​ദ്യോ​ഗ­​സ്ഥ­​രോ­​ട് പ്ര­​കോ­​പി­​ത­​നാ­​യി എം.​എം.​വ​ര്‍­​ഗീ​സ്
Tuesday, April 30, 2024 10:31 AM IST
കൊ​ച്ചി: ക­​രു­​വ­​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പു കേ​സി​ൽ ഇ­​ഡി ഉ­​ദ്യോ​ഗ­​സ്ഥ­​രോ­​ട് പ്ര­​കോ­​പി­​ത­​നാ­​യി സിപിഎം തൃ​ശൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം.​വ​ര്‍­​ഗീ​സ്. ബു­​ധ​നാ​ഴ്­​ച ചോ​ദ്യം ചെ­​യ്യ­​ലി­​ന് ഹാ­​ജ­​രാ­​കാ­​നാ­​വ­​ശ്യ­​പ്പെ­​ട്ട­​പ്പോ­​ഴാ­​ണ് ദേ​ഷ്യം പ്ര­​ക­​ടി­​പ്പി­​ച്ച​ത്.

തി­​ങ്ക­​ളാ​ഴ്­​ച ഒ​മ്പ­​ത് മ­​ണി­​ക്കൂ​ര്‍ ചോ​ദ്യംചെ­​യ്­​ത ശേ­​ഷ­​മാ­​ണ് വ​ര്‍­​ഗീ­​സി­​നെ ഇ­​ഡി വി­​ട്ട­​യ­​ച്ച​ത്. പി­​ന്നാ­​ലെ മേ­​യ് ഒ­​ന്നി­​ന് ഹാ­​ജ­​രാ­​ക­​ണ­​മെ­​ന്ന് നി​ര്‍­​ദേ­​ശം ന​ല്‍­​കു­​ക­​യാ­​യി­​രു​ന്നു.

ഇ​തോ​ടെ​യാ​ണ് വ​ര്‍­​ഗീ​സ് പ്ര​കോ​പി​ത​നാ​യ​ത്. തു­​ട​ര്‍­​ച്ച­​യാ­​യി നോ­​ട്ടീ­​സ് ന​ല്‍­​കി ഇ­​ഡി ബു­​ദ്ധി­​മു­​ട്ടി­​ക്കു­​ക­​യാ­​ണെ​ന്നും ബു­​ധ­​നാ​ഴ്ച തൊ­​ഴി­​ലാ­​ളി ദി­​ന­​മാ­​യ­​തി­​നാ​ല്‍ ഹാ­​ജ­​രാ­​കാ​ന്‍ ക­​ഴി­​യി​ല്ലെ​ന്നും വ​ർ​ഗീ​സ് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഈ മാസം 22ന് ​ഹാ​ജ​രാ​കാ​ന്‍ ഇ​ഡി വ​ര്‍​ഗീ​സി​ന് സ​മ​ന്‍​സ് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ടം ആ​യ​തി​നാ​ല്‍ ഹാ​ജ​രാ​കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് മ​റു​പ​ടി ന​ല്‍​കി​യി​രു​ന്നു. തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും നോ​ട്ടീ​സ് ന​ല്‍​കി​യെ​ങ്കി​ലും വ​ര്‍​ഗീ​സ് ഹാ​ജ​രാ​യി​രു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​നാ​ല്‍ തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​കു​ക​യാ​യി​രു​ന്നു.


സി​പി​എ​മ്മി​ന്‍റെ സ്വ​ത്ത് വി​വ​ര​ങ്ങ​ളും ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും ഹാ​ജ​രാ​ക്കാ​നാ​ണ് വ​ര്‍​ഗീ​സി​നോ​ട് ഇ​ഡി നി​ര്‍​ദേ​ശി​ച്ചി​രുന്ന​ത്. ജി​ല്ല​യി​ല്‍ പാ​ര്‍​ട്ടി​യു​ടെ വി​വി​ധ ക​മ്മ​റ്റി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​രുന്നു. ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ നി​ന്ന് ബെ​നാ​മി വാ​യ്പ​ക​ള്‍ വ​ഴി ത​ട്ടി​യെ​ടു​ത്ത പ​ണ​ത്തി​ന്‍റെ പ​ങ്ക് ഈ ​അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് എ​ത്തി​യി​ട്ടു​ണ്ടോ എ​ന്നാ​ണ് ഇ​ഡി പ​രി​ശോ​ധി​ക്കു​ന്ന​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<