ക​ണ്ണൂ​രി​ൽ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ ക​ത്തി​ച്ചു
ക​ണ്ണൂ​രി​ൽ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ ക​ത്തി​ച്ചു
Tuesday, March 19, 2024 3:26 PM IST
ത​ളി​പ്പ​റ​മ്പ്: വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ ക​ത്തി​ച്ച​താ​യി പ​രാ​തി. ത​ളി​യി​ൽ ഇ​രു​മ്പ്ക​ല്ലും ത​ട്ടി​ലെ കോ​ക്കാ​ട​ൻ ഗ​ണേ​ശ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കോം​പാ​ക്ട് പ്ല​സ് ഓ​ട്ടോ​റി​ക്ഷ​യാ​ണ് ക​ത്തി​ച്ച​ത്.

ക​ഴി​ഞ്ഞ രാ​ത്രി 11.45-നാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന് സ​മീ​പം കെ​കെ എ​ൻ​ജി​നി​യ​റിം​ഗ് വ​ർ​ക്സ് എ​ന്ന വെ​ൽ​ഡിം​ഗ് വ​ർ​ക്ക് സ്ഥാ​പ​നം ന​ട​ത്തു​ന്ന ഗ​ണേ​ശ​ൻ ജോ​ലി ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സ്വ​കാ​ര്യ ഓ​ട്ടോ​റി​ക്ഷ​യാ​ണ് അ​ജ്ഞാ​ത​ർ അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്.


തീ ​ആ​ളി​പ്പ​ട​രു​ന്ന​ത് ക​ണ്ട് ഓ​ടി​യെ​ത്തി​യെ​ങ്കി​ലും നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഓ​ട്ടോ​റി​ക്ഷ ക​ത്തി​യ​മ​ർ​ന്ന​താ​യി ഗ​ണേ​ശ​ൻ പ​റ​ഞ്ഞു. ഓ​ട്ടോ​റി​ക്ഷ​യി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച ശേ​ഷം ആ​രോ തീ​യി​ട്ട​താ​ണെ​ന്നാ​ണ് ഗ​ണേ​ശ​ന്‍റെ ആ​രോ​പ​ണം. സം​ഭ​വ​ത്തി​ൽ ഇ​യാ​ൾ ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<