ബുള്ളറ്റിനെ ട്രോളി ബജാജിന്‍റെ പരസ്യം; പിന്നാലെ സോഷ്യൽ മീഡിയയുടെ പൊങ്കാല
Tuesday, August 15, 2017 1:51 AM IST
ടൂവീലർ ആരാധകരുടെ സ്വപ്നവാഹനമാണ് ബുള്ളറ്റ് എന്ന് ഓമനപ്പേരിൽ അറിയപ്പെടുന്ന റോയൽ എൻഫീൽഡ് . പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പുതിയ കമ്പനികളുടെ ബൈക്കുകൾ ഇറങ്ങിയിട്ടും ഇരുചക്ര വാഹന വിപണിയിൽ കിരീടം വയ്ക്കാത്ത രാജാവായി വാഴുകയാണ് ബുള്ളറ്റ്. എന്നാൽ ബുള്ളറ്റിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് എതിരാളിയായ ബജാജ്.

ബജാജ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ ഡോമിനർ 400 ബൈക്കിന്‍റെ പരസ്യത്തിലാണ് ബുള്ളറ്റിനെ പരോക്ഷമായി ട്രോളിയത്. ആനപ്പുറത്ത് മെല്ലെ പോകുന്ന ബൈക്ക് റൈഡേഴ്സിനെ മറികടക്കുന്ന ഡോമിനർ റൈഡർമാരാണ് വീഡിയോയിൽ. കൂടുതൽ കരുത്തും കാര്യക്ഷമതയും ഡോമിനറിനാണെന്ന് പരസ്യത്തിൽ പറഞ്ഞുവയ്ക്കുന്നു.




അതേസമയം, വീഡിയോയ്ക്കെതിരേ സോഷ്യൽ മീഡിയ‍യിൽ ബുള്ളറ്റ് ആരാധകർ പൊങ്കാല തുടങ്ങിക്കഴിഞ്ഞു. പരസ്യത്തിനെതിരേ ട്രോൾ ഗ്രൂപ്പുകളിലടക്കം ട്രോൾമഴയാണ്.

ട്രോളുകൾ കാണാം:












Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.