"വയസ് അമ്പതായി, ഞങ്ങളുടെ അമ്മയാണ്; പറഞ്ഞാൽ വിശ്വസിക്കുമോ..!'
സൗ​ന്ദ​ര്യം ഒ​രു ശ​ല്യ​മാ​യി മാ​റു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​ന്തോ​നേ​ഷ്യ​യി​ലെ ജ​ക്കാ​ർ​ത്ത സ്വ​ദേ​ശി​നി​യാ​യ പു​സ്പ ഡെ​വി​യു​ടെ മ​ക്ക​ൾ പ​റ​യും ചി​ല​പ്പൊ​ഴൊ​ക്കെയെന്ന്. കാ​ര​ണം ഈ അ​മ്മ​യും മ​ക്ക​ളും ന​ഗ​ര​ത്തി​ലൂ​ടെ പോ​കു​ന്പോ​ൾ സ​മീ​പ​മു​ള്ള​വ​ർ മ​ക്ക​ളോ​ട് ചോ​ദി​ക്കും കൂ​ടെ​യു​ള്ള​ത് ഗേ​ൾ ഫ്ര​ണ്ട് ആ​ണോ എ​ന്ന്. പ്രാ​യം അ​ന്പ​ത് ആ​യെ​ങ്കി​ലും ഇ​വ​രെ ക​ണ്ടാ​ൽ മു​പ്പ​ത് വ​യ​സ് പോ​ലും പ​റ​യി​ല്ല എ​ന്നു​ള്ള​താ​ണ് സ​മൂ​ഹ ശ്ര​ദ്ധ ഇ​വ​രി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​പ്പെ​ടാ​നു​ള്ള കാ​ര​ണം. യു​വ​ത്വം വി​ട്ടു​മാ​റാ​ത്ത ച​ർ​മ​വും പ്ര​സ​രി​പ്പാ​ർ​ന്ന പ്ര​കൃ​ത​വും ഇ​വ​രെ വീ​ണ്ടും ചെ​റു​പ്പ​മാ​ക്കു​ക​യാ​ണ്.



""കാ​ഴ്ച​യി​ൽ എ​നി​ക്ക് യു​വ​ത്വം കൂ​ടു​ക​യാ​ണെ​ന്നാ​ണ് എ​ല്ലാ​വ​രും പ​റ​യു​ന്ന​ത്. ഞാ​ൻ എ​പ്പോ​ഴും സ​ന്തോ​ഷ​വ​തി​യാ​യി​രി​ക്കു​ന്ന​താ​ണ് എ​ന്‍റെ സൗ​ന്ദ​ര്യ​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം. എ​ന്‍റെ ര​ണ്ടു മ​ക്ക​ളും വ​ള​ർ​ന്നു വ​ലു​താ​യി.​ ഞാ​ൻ ഇ​ഷ്ട​പ്പെ​ട്ട ബി​സി​ന​സ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്നു. മാ​ത്ര​മ​ല്ല എ​പ്പോ​ഴും സ​ന്തോ​ഷ​വ​തി​യാ​കാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ് എ​ന്‍റെ സൗ​ന്ദ​ര്യ​ത്തി​ന്‍റെ കാ​ര​ണം..'' പുസ്പ ഡെവി പ​റ​യു​ന്നു.

പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ പു​സ്പ മ​ക്ക​ൾ​ക്ക് ഒ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കും അ​ത്ഭു​ത​മാ​യി​രു​ന്നു. ഇ​ത്ര​യും വ​ലി​യ കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​ണോ പു​സ്പ​യെ​ന്നാ​യി​രു​ന്നു എ​ല്ലാ​വ​രു​ടെ​യും ചോ​ദ്യം. ത​ന്‍റെ യു​വ​ത്വം നി​ല​നി​ർ​ത്തു​ന്ന​തി​ൽ മ​ക്ക​ളാ​യ ഡെ​ന്നീ​സി​നും ഡാ​നി​യ​ലി​നും വ​ലി​യ പ​ങ്കു​ണ്ടെ​ന്നു പ​റ​യു​ന്ന​തി​ൽ ഇ​വ​ർ​ക്ക് വ​ലി​യ സ​ന്തോ​ഷ​മാ​ണ്.



സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ഒ​രു ചി​ത്രം വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പു​സ്പ​യെ എ​ല്ലാ​വ​രും അ​റി​യാ​ൻ തു​ട​ങ്ങി​യ​ത്. ഇ​ന്ന് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ മൂ​ന്നു ല​ക്ഷം ആ​ളു​ക​ളാ​ണ് ഇ​വ​രെ ഫോ​ളോ ചെ​യ്യു​ന്ന​ത്. ഇ​ന്തോ​നേ​ഷ്യ​യി​ലെ ചാ​ന​ലു​ക​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന പു​സ്പ യൂ​ട്യൂ​ബ് ചാ​ന​ൽ ന​ട​ത്തു​ന്നു​മു​ണ്ട്. മാ​ത്ര​മ​ല്ല, ഇ​വ​ർ മി​ക​ച്ച​യൊ​രു സം​രം​ഭ​ക കൂ​ടി​യാ​ണ്.

വി​ശ്ര​മം ച​ർ​മ സം​ര​ക്ഷ​ണ​ത്തി​ന് ആ​വ​ശ്യ​ഘ​ട​ക​മാ​ണെ​ന്നാ​ണ് ഇ​വ​രു​ടെ അ​ഭി​പ്രാ​യം. ഭ​ക്ഷ​ണ കാ​ര്യ​ത്തി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന പു​സ്പ വ്യാ​യാ​മ​ത്തി​നാ​യി ധാ​രാ​ളം ചി​ല​വ​ഴി​ക്കു​ന്നു​ണ്ട്. സൂംബ ഡാ​ൻ​സ്, ബാ​ഡ്മി​ന്‍റ​ണ്‍, നീ​ന്ത​ൽ എ​ന്നി​വ​യാ​ണ് ഇ​വ​രു​ടെ പ്രി​യ​പ്പെ​ട്ട വ്യാ​യാ​മ മു​റ​ക​ൾ.