ബാഹുബലിയില്ലാതെ എന്ത് അവഞ്ചേഴ്സ്.!
Monday, May 14, 2018 3:58 PM IST
ലോ​ക​മെ​ന്പാ​ടും അ​വ​ഞ്ചേ​ഴ്സ്: ഇ​ൻ​ഫി​നി​റ്റി വാ​ർ എ​ന്ന ഹോ​ളി​വു​ഡ് ചി​ത്രം വി​ജ​യ​ക​ര​മാ​യി പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. 22 സൂ​പ്പ​ർ​ഹീ​റോ​ക​ൾ ഒ​ന്നി​ക്കു​ന്ന അ​വ​ഞ്ചേ​ഴ്സ് സം​ഘ​ത്തി​ൽ ഒ​രു സൂ​പ്പ​ർ​ഹീ​റോ​യു​ടെ കു​റ​വു​ണ്ടെ​ന്നാ​ണ് ചൈ​നീ​സ് ട്രോ​ള​ർ​മാ​രു​ടെ വി​ല​യി​രു​ത്ത​ൽ. മ​റ്റാ​രു​മ​ല്ല, അ​മ​രേ​ന്ദ്ര ബാ​ഹു​ബ​ലി ത​ന്നെ. എ​സ്.​എ​സ്. രാ​ജ​മൗ​ലി​യു​ടെ സം​വി​ധാ​ന​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ബാ​ഹു​ബ​ലി 2: ദ ​ക​ൺ​ക്ലൂ​ഷ​നി​ലെ അ​മ​രേ​ന്ദ്ര ബാ​ഹു​ബ​ലി​യെ ചൈ​ന​ക്കാ​ർ​ക്ക് പെ​രു​ത്ത് ഇ​ഷ്ടാ​യി​ട്ടു​ണ്ട്. അ​ത് അ​വ​ർ പു​റ​ത്തു​വി​ട്ട പോ​സ്റ്റ​റു​ക​ളി​ൽ വ്യ​ക്ത​മാ​ണ്.



ഹോളി​വുഡ് സൂ​പ്പ​ർ​ഹീ​റോ​ക​ൾ ഒ​ന്നി​ക്കു​ന്ന അ​വ​ഞ്ചേ​ഴ്സി​ന്‍റെ പോ​സ്റ്റ​റു​ക​ൾ എ​ഡി​റ്റ് ചെ​യ്ത് ബാ​ഹു​ബ​ലി​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യാ​ണ് ചൈ​നീ​സ് ട്രോ​ള​ന്മാർ ചെ​യ്ത​ത്. ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന ത​ര​ത്തി​ൽ ഫോ​ട്ടോ​ഷോ​പ്പി​ലൂ​ടെ അ​മ​രേ​ന്ദ്ര ബാ​ഹു​ബ​ലി, ദേ​വ​സേ​ന, ശി​വകാമി ദേ​വി തു​ട​ങ്ങി​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ പോ​സ്റ്റ​റി​ൽ കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യാ​യി​രു​ന്നു.




Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.