എന്‍റെ വീട്ടിലെ സുജാത: മ​ന​സി​ൽ ത​ട്ടു​ന്ന കു​റി​പ്പു​മാ​യി പാ​ർ​വ​തി
മ​ക്ക​ളു​ടെ നന്മയ്ക്കു വേ​ണ്ടി ക​ഷ്ട​പ്പാ​ടു​ക​ൾ സ​ഹി​ച്ചു മു​ന്നോ​ട്ടു പോ​കു​ന്ന ഒ​രു​പാ​ട് അ​മ്മ​മാ​രു​ണ്ട്. മ​ക​ളു​ടെ നന്മയ്ക്കു വേ​ണ്ടി വീ​ട്ടു​ജോ​ലി​ക്ക് പോ​യി പ​ണം സ​ന്പാ​ദി​ക്കു​ന്ന സു​ജാ​ത എ​ന്ന സാ​ധാ​ര​ണ​ക്കാ​രി​യാ​യ സ്ത്രീ​യു​ടെ​യും അ​വ​രു​ടെ മ​ക​ളു​ടെ​യും ആ​ത്മ​ബ​ന്ധം പ​റ​യു​ന്ന ചി​ത്ര​മായ ഉദാഹരണം സുജാതയ്ക്കു മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ചി​ത്രം എ​ത്ര​മാ​ത്രം മ​ന​സി​ൽ തൊ​ടു​ന്ന ഒ​ന്നാ​ണെ​ന്നു മ​ന​സി​ലാ​ക്കിത്ത​രു​ന്ന ഒ​രു കാ​ര്യം ഇ​പ്പോ​ൾ ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ്.

ന​ടി പാ​ർ​വ​തി ത​ന്‍റെ വീ​ട്ടു​ജോ​ലി​ക്കാ​രി​യെ ചി​ത്രം കാ​ണി​ച്ചു. ചേ​ച്ചി എന്നു പാ​ർ​വ​തി വി​ളി​ക്കു​ന്ന അ​വ​രോ​ടൊ​പ്പ​മു​ള്ള ഒ​രു ഫോ​ട്ടോ ഇ​ൻ​സ്റ്റഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തു. ഒ​പ്പം ഹൃ​ദ​യ​ത്തി​ൽ തൊ​ടു​ന്നൊ​രു കു​റി​പ്പും... ​പോ​സ്റ്റ് ഇ​ങ്ങ​നെ.

"എ​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യ മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ടും, ജോ​ജു​വും ചേ​ർ​ന്നാ​ണ് ഒ​രു ന​ല്ല ചി​ത്രം നി​ർ​മി​ച്ച​തെ​ന്നും, ആ ​ന​ല്ല ചി​ത്ര​ത്തി​ന് ഒ​രു മി​ക​ച്ച സം​വി​ധാ​യ​ക​നും ന​ല്ല കാ​സ്റ്റും ഉ​ണ്ടാ​യി​രു​ന്നു എ​ന്ന സ​ന്തോ​ഷം ന​ൽ​കു​ന്ന കാ​ര്യ​ത്തി​ന് പു​റ​മെ ഞാ​ൻ എ​ന്‍റെ ന​ന്ദി ആ​ദ്യം അ​റി​യി​ക്ക​ട്ടെ..

എ​ന്‍റെ ചേ​ച്ചി അ​വ​രു​ടെ കു​ട്ടി​ക​ളെ വീ​ട്ടുജോ​ലി​ക്ക് അ​യ​യ്ക്കാ​ൻ ഒ​രി​ക്ക​ലും ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല. ചേ​ച്ചി​ക്ക് അ​വ​രെപ്പറ്റി ഒ​രു​പാ​ട് സ്വ​പ്ന​ങ്ങ​ളു​ണ്ട്, ഒ​പ്പം അ​ത് പൂ​ർ​ത്തീ​ക​രി​ക്കാ​ൻ അ​ശ്രാ​ന്ത​മാ​യി ജോ​ലി ചെ​യ്യു​ന്നു​മു​ണ്ട്. മ​ക്ക​ൾ​ക്ക് ന​ല്ല വി​ദ്യാ​ഭ്യാ​സം ന​ൽ​ക​ണം എ​ന്ന​ത് അ​വ​രു​ടെ സ്വ​പ്ന​മാ​ണ്. താ​ൻ ജീ​വി​ത​ത്തി​ൽ സ​ഹി​ച്ച​തു പോ​ലെ അ​വ​ർ​ക്ക് ഉ​ണ്ടാ​ക​രു​ത് എ​ന്നും അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്നു.



സ​ഹ​നം എ​ന്ന അ​വ​രു​ടെ വാ​ക്കി​ന് ഏ​റെ അ​ർ​ഥ​മു​ണ്ട്. ഏ​റെ ശാ​രീ​രി​ക​മാ​യ ക​ഷ്ട​പ്പാ​ടു​ക​ൾ വേ​ണ്ട ഒ​ന്നാ​ണ് വീ​ട്ടുജോ​ലി. മ​ക്ക​ളു​ടെ ന​ല്ല പ​ഠ​ന​ത്തി​ന് വേ​ണ്ടി ശ്ര​മി​ക്കു​ന്പോൾ എ​ത്തു​ന്ന സാ​ന്പത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ അ​വ​രി​ലേ​ക്ക് മാ​ത്രം ഒ​തു​ങ്ങു​ന്ന ഒ​ന്നാ​ണ്. ചേ​ച്ചി പ​ക്ഷെ പ​രാ​തിപ്പെടാ​റി​ല്ല. ദൈ​വ​ത്തി​ലും അ​വ​രു​ടെ ജോ​ലി​യി​ലും അ​തി​യാ​യ വി​ശ്വാ​സ​മു​ണ്ട് അ​വ​ർ​ക്ക്. മ​ക്ക​ൾ​ക്ക് ഗ​വ​. ജോ​ലി കി​ട്ട​ണ​മെ​ന്ന് ചേ​ച്ചി​ക്ക് വ​ലി​യ ആ​ഗ്ര​ഹ​മു​ണ്ട്...

ചേ​ച്ചി​യു​ടെ മ​ക്ക​ൾ അ​വ​രു​ടെ ക​ഷ്ട​പ്പാ​ടി​ന് ഒ​രു നാ​ൾ ന​ല്ല പ്ര​തി​ഫ​ലം ന​ൽ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ചേ​ച്ചി​യു​ടെ ജോ​ലി​യു​ടെ മേന്മ ത​ന്നെ​യാ​ണ് എ​ന്നെ ന​ന്നാ​യി ജോ​ലി ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്ന​ത് എ​ന്ന് പ​റ​യേ​ണ്ടി​യി​രി​ക്കു​ന്നു. അ​വ​ർ എ​ന്‍റെ വീ​ട് ക്ലീ​ൻ ചെ​യ്യുന്ന​തും വൃ​ത്തി​യാ​യി കാ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ടു കൊ​ണ്ടു പോ​കു​ന്ന​തും ഇ​ട​യ്ക്കി​ടെ ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി ത​രു​ന്ന​തും കൊ​ണ്ടാ​ണ് ജീ​വി​ത​ത്തി​ൽ എ​നി​ക്ക് സ​ന്തോ​ഷ​പൂ​ർ​വം മു​ന്നോ​ട്ടു പോ​കാ​ൻ പ​റ്റു​ന്ന​ത്. അ​തി​ന് എ​നി​ക്കേ​റെ ന​ന്ദി​യു​ണ്ട്. അ​വ​ർ എ​നി​ക്കു വേ​ണ്ടി ചെ​യ്യു​ന്ന ജോ​ലി​ക്ക് ഒ​രു മ​ഹി​മ​യു​ണ്ട് ഒ​രു മേന്മയു​ണ്ട്.

അ​വ​രെ​പ്പോ​ലെ​യു​ള്ള ഓ​രോ സു​ജാ​ത​യ്ക്കും ഒ​രു സ​ല്യൂ​ട്ട്. ഞാ​ൻ അ​വ​രു​ടെ മ​നഃ​ശ​ക്തി​യെ ബ​ഹു​മാ​നി​ക്കു​ന്നു...'

#entesujatha 💛 Meet my chechi! Apart from beaming with pride that my friends and makers of Charlie @prakkatmartin and @joju_george decided to produce this gem of a movie #udaharanamsujatha and made it so well along with the director, his entire team and a superb cast, I was also overcome with immense gratitude! You see, my chechi would never want her children to do housework for a living. She has high dreams for them and has been working tirelessly to provide them a proper education so that they wouldn't have to "suffer" like her. Those are her words. Suffer. It is true. Housework is an extremely physically tiring job but the suffering for her comes in the form financial liabilities she had to take upon herself to provide for her kids well-being. But she doesn't complain. She has faith. In her work and in her God. All she wishes is for her children to get government jobs that would secure their future. However, while I do wish for her kids to fare well, I have to say that her work is what facilitates me to be better at my job. Without her dedicated time to help me clean my home and keep it neat and tidy, without her cooking for me occasionally, I wouldn't have been able to function as well as I do at work or life in general. For this I am very very grateful! The work she does, for me, is as sacred and dignified as any other job! Here is my salute to every Sujatha out there! I love her and her strength! #entesujatha I would love to know about your Sujatha too? Would you share with the tag #entesujatha and #udaharanamsujatha ? p.s: she is watching the movie with her children as I post this! #udaharanamsujatha ✨

A post shared by Parvathy (@par_vathy) on