ല​ണ്ട​നി​ൽ വ​ട പാ​വ് വി​റ്റ് ഇന്ത്യൻ യുവാക്കൾ സമ്പാദിക്കുന്നത് 4.4 കോ​ടി രൂ​പ
Friday, October 6, 2017 12:15 AM IST
ആഗോള സാമ്പത്തികമാന്ദ്യം രൂക്ഷമായ 2010ൽ ലണ്ടനിലെ ഇന്ത്യൻ യുവാവ് സുജയ് സൊഹാനിക്ക് ഒരുദിവസം തന്‍റെ ബോസിന്‍റെ സന്ദേശമെത്തി. ലണ്ടനിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ഫുഡ് ആൻഡ് ബിവറേജ് മാനേജറായിരുന്ന സൊഹാനിയെ പിരിച്ചുവിട്ടു എന്നായിരുന്നു ആ സന്ദേശം. ആ സത്യത്തിനു മുന്നിൽ ഒരുനിമിഷം പകച്ചുനിന്ന സൊഹാനി പക്ഷേ തോറ്റു പിന്മാറാൻ തയാറായിരുന്നില്ല. തന്‍റെ സഹപാഠിയായിരുന്ന സുബോധ് ജോഷിയെ അയാൾ സമീപിച്ചു. ഒരു വട പാവ് വാങ്ങി കഴിക്കാൻ പോലും തന്‍റെ കൈയിൽ പണമില്ലെന്ന് സൊഹാനി സുഹൃത്തിനോടു പറഞ്ഞു. ആ വാചകമായിരുന്നു പിന്നീട് ഇരുവരുടെയും തലവര തന്നെ മാറ്റിമറിച്ചത്. ഇന്ന് ലണ്ടനിൽ വ​ട പാ​വ് വി​റ്റ് ഈ മുംബൈ യുവാക്കൾ സമ്പാദിക്കുന്നത് പ്രതിവർഷം 4.4 കോ​ടി രൂ​പയാണ്.



ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന​ത്തി​നി​ടെ 1999ൽ ​ബാ​ന്ദ്ര​യി​ലെ റി​സ് വി ​കോ​ള​ജി​ൽ വെ​ച്ചാ​ണ് താനെ സ്വദേശിയായ സൊഹാനിയും വാഡാലക്കാരനായ സുബോധും പ​രി​ച​യ​പ്പെ​ട്ട​ത്. ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റി​ൽ ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യ ഇ​വ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ​ത് ല​ണ്ട​നി​ൽ നി​ന്നാ​ണ്. പ​ഠ​നശേ​ഷം ല​ണ്ട​നി​ലു​ള്ള ഒ​രു ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലി​ൽ ഇ​രു​വ​ർ​ക്കും ജോ​ലി ല​ഭി​ക്കു​ക​യും ചെയ്തു. സാ​മ്പത്തി​ക മാ​ന്ദ്യ​ത്തി​ൽ ഇ​വ​ർ ര​ണ്ടു പേ​ർ​ക്കും ജോ​ലി ന​ഷ്ട​പ്പെ​ട്ട​തോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ ഗൗ​ര​വ​ക​ര​മാ​യി മാ​റി​യ​ത്.

സ്വ​ന്ത​മാ​യി എ​ന്തെ​ങ്കി​ലും ബി​സി​ന​സ് ചെ​യ്യാ​ൻ ത​യാ​റാ​യ സൊഹാനിയു​ടെ മു​ന്നിൽ വി​ല​ങ്ങു ത​ടി​യാ​യി നി​ന്ന​ത് പ​ണ​മാ​യി​രു​ന്നു. പക്ഷേ സഹായഹസ്തവുമായി സുഹൃത്ത് സുബോധ് എത്തി. അ​ങ്ങ​നെ​യി​രി​ക്ക​യാ​ണ് വ​ട പാ​വ് ബി​സി​ന​സി​നെ പ​റ്റി ഇ​വ​ർ ചി​ന്തി​ക്കാ​ൻ ആ​രം​ഭി​ച്ച​ത്. അ​തി​നാ​യി പ​ല സ്ഥ​ല​ങ്ങ​ളും ഇ​വ​ർ തി​ര​ഞ്ഞു. അ​പ്പോ​ഴാ​ണ് ഹോ​ണ്‍​സ്ലോ​വി​ൽ ന​ഷ്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു പോളിഷ് ഐ​സ്ക്രീം കഫെ ഉടമയെ ക​ണ്ടു മു​ട്ടി​യ​ത്. അ​ദ്ദേ​ഹ​ത്തോ​ട് വ​ട പാ​വ് ബി​സി​ന​സി​നെ പ​റ്റി പ​റ​ഞ്ഞ​പ്പോ​ൾ ക​ട​യ്ക്കു​ള്ളി​ൽ ത​ന്നെ ര​ണ്ട് ടേ​ബി​ൾ ഇ​ടാ​ൻ അ​നു​വാ​ദം ന​ൽ​കി. വാ​ട​ക​യാ​യി 35,000 രൂ​പ ന​ൽ​കാ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​യി​രു​ന്നു അ​ത്. അ​ത് വ​ള​രെ കൂ​ടു​ത​ലാ​യി തോ​ന്നി​യി​രു​ന്നെ​ങ്കി​ലും മു​ന്പി​ൽ മ​റ്റ് മാ​ർ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​വ​ർ അ​തി​നു സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.



2010 ഓ​ഗ​സ്റ്റ് 15നാ​ണ് ഇ​രു​വ​രും ല​ണ്ട​നി​ൽ വ​ട പാ​വ് ബി​സി​ന​സ് ആ​രം​ഭി​ച്ച​ത്. വ​ട പാ​വി​ന് ഒരു പൗ​ണ്ട് (80 രൂ​പ) നി​ര​ക്കി​ലാ​ണ് വി​ൽ​ക്കാ​ൻ ആ​രം​ഭി​ച്ച​ത്. ആ​ദ്യ​ത്തെ മാ​സ​ത്തെ സ​മ്പാദ്യ​മാ​യി വ​ള​രെ കു​റ​ച്ചു തു​ക​യെ ഇ​വ​ർ​ക്കു ല​ഭി​ച്ചി​രു​ന്നു​ള്ളു. തു​ട​ർ​ന്ന് ത​ങ്ങ​ളു​ടെ വ​ട പാ​വ് ബി​സി​ന​സി​നെ പ​റ്റി പ​ര​സ്യം ചെ​യ്തു. തു​ട​ർ​ന്ന് ഹോ​ണ്‍​സ്ലോ​യി​ലെ തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ൽ വ​ട പാ​വ് ആ​ക​ർ​ഷി​ക്കാ​നു​ള്ള വി​ദ്യ​ക​ൾ പ​രീ​ക്ഷി​ച്ചു. ആ​ളു​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി വ​ട പാ​വ് ക​ഴി​ക്കാ​ൻ ന​ൽ​കി. ഈ ​സ​മ​യ​ത്ത് ബ​ർ​ഗ​റി​ന് അഞ്ചു പൗ​ണ്ട് ( 440രൂ​പ) ആ​യി​രു​ന്നു വി​ല. ഇ​വി​ടെ ബി​സി​ന​സ് ബു​ദ്ധി പ്ര​യോ​ഗി​ച്ച ഇ​വ​ർ രണ്ടു പൗ​ണ്ടി​ന് (175 രൂ​പ) വ​ട പാ​വ് വി​ൽ​ക്കാ​ൻ ആ​രം​ഭി​ച്ചു.

കു​റ​ച്ചു നാ​ളു​ക​ൾ​ക്ക് ശേ​ഷം കു​റ​ച്ചു ദൂ​രം മാ​റി ഇ​വ​ർ അ​ടു​ത്ത സ്റ്റാ​ൾ ഇ​ട്ടു. ബി​ഗ് ബൈ​റ്റ് എ​ന്ന​യൊ​രു പ​ഞ്ചാ​ബി റസ്റ്റ​റ​ന്‍റി​ന്‍റെ മു​ന്നിൽ ആ​യി​രു​ന്നു അ​ത്. ഇ​തി​ന്‍റെ ന​ട​ത്തി​പ്പു​കാ​ർ അ​വ​രെ സ​മീ​പി​ച്ച് അ​വ​ർ​ക്കൊ​പ്പം ബി​സി​ന​സ് ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ണ്ടോ എ​ന്ന് ചോ​ദി​ച്ചു. അ​വ​ർ അ​ത് സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. അ​ത്ര​യും നാ​ൾ ശ്രീ​കൃ​ഷ്ണ വ​ട പാ​വ് എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഇ​വ​രു​ടെ സ്റ്റാ​ൾ ഒ​രു റസ്റ്ററ​ന്‍റാ​യി മാ​റു​ക​യാ​യി​രു​ന്നു. ഒ​രു ചെ​റി​യ ജോ​ലി ഉ​ണ്ടാ​യി​രു​ന്ന ജോ​ഷി ജോ​ലി രാ​ജിവ​ച്ച് റസ്റ്റ​റ​ന്‍റി​ൽ മു​ഴു​വ​ൻ സ​മ​യം ജോ​ലി ചെ​യ്യാ​നും ആ​രം​ഭി​ച്ചു.



വ​ട പാ​വ് ഇ​ഷ്ട​പ്പെ​ട്ട് ആ​വ​ശ്യ​ക്കാ​രാ​യി നി​ര​വ​ധി​യാ​ളു​ക​ൾ എ​ത്തി​യ​തോ​ടെ രണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഹാ​രോ​യി​ൽ ഇ​വ​ർ അ​ടു​ത്ത സ്റ്റാ​ൾ തു​ട​ങ്ങി. മ​റ്റൊ​ന്ന് പി​ന്നെ​റി​ലും. ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ വി​വാ​ഹ​മു​ൾ​പ്പ​ടെ​യു​ള്ള പാ​ർ​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഓ​ർ​ഡ​ർ സ്വീ​ക​രി​ക്കാനും ഇ​വ​ർ ആ​രം​ഭി​ച്ചു. ഇ​ന്ത്യ​യി​ലെ അറുപതിൽ​പ​രം വ​ഴി​യോ​ര ഭ​ക്ഷ​ണ​ങ്ങ​ളാ​ണ് ഇ​വ​രു​ടെ മെ​നു​വി​ലു​ള്ള​ത്. മൂന്ന് റസ്റ്ററന്‍റിലുമായി 35 പേരാണ് ഇവരുടെ കീഴിൽ ജോലി ചെയ്യുന്നത്. ഇന്ത്യക്കാരെ കൂടാതെ, റൊമേനിയൻ, പോളിഷ് പൗരന്മാരും ഇവിടെ ജോലിക്കാരായുണ്ട്.

ഇ​ന്ന് ഇ​വ​രു​ടെ വാ​ർ​ഷി​ക വ​രു​മാ​നം 4.4 കോ​ടി രൂ​പ​യാ​ണ്. ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന പ​രാ​ജ​യ​ങ്ങ​ളി​ൽ മ​ന​സാ​ന്നി​ധ്യം ന​ഷ്ട​പ്പെ​ട്ട് തോ​റ്റ് പിന്മാ​റു​ന്ന ഏ​വ​ർ​ക്കും ജീവിതത്തോട് പോരാടാൻ പ്രചോദനമാണ് സു​ജ​യ് സൊ​ഹാ​നി​യുടെയും സു​ദോ​ഹ് ജോ​ഷി​യു​ടെ​യും ജീ​വി​തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.