സ്വ​ന്തം ക​ട​യു​ടെ പ​ര​സ്യ​ത്തി​ന് ഭ​ർ​ത്താ​വി​നെ പെ​ണ്‍​വേ​ഷം കെ​ട്ടി​ച്ച ഭാ​ര്യ: സ​രി​ത​യെ ട്രോ​ളി ര​ഞ്ജി​ത്ത് ശ​ങ്ക​ർ
ഭ​ർ​ത്താ​വി​നെ പെ​ണ്‍​വേ​ഷം കെ​ട്ടി​ച്ച് ഫ്ളെ​ക്സ് അ​ടി​ച്ച ഭാ​ര്യ​യെ ട്രോ​ളി സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത് ശ​ങ്ക​ർ. ജ​യ​സൂ​ര്യ​യെ നാ​യ​ക​നാ​ക്കി ര​ഞ്ജി​ത്ത് ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഞാ​ൻ മേ​രി​ക്കു​ട്ടി​യി​ലെ സാ​രി ധ​രി​ച്ചു​ള്ള ജ​യ​സൂ​ര്യ​യു​ടെ ചി​ത്ര​മാ​ണ് സ​രി​ത​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ​രി​ത ജ​യ​സൂ​ര്യ ഡി​സൈ​ൻ സ്റ്റു​ഡി​യോ​യു​ടെ പ​ര​സ്യ​മാ​യി കൊ​ച്ചി​യി​ലെ ഹോ​ർ​ഡി​ങു​ക​ളി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

ഈ ​ചി​ത്രം പ​ക​ർ​ത്തി സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച് "ലോ​ക ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി സ്വ​ന്തം ക​ട​യു​ടെ പ​ര​സ്യ​ത്തി​ന് ഭ​ർ​ത്താ​വി​നെ പെ​ണ്‍​വേ​ഷം കെ​ട്ടി​ച്ച ഭാ​ര്യ' എ​ന്ന് കു​റി​ച്ചി​രി​ക്കു​ക​യാ​ണ് ര​ഞ്ജി​ത്ത്.



മു​ന്പ് ജ​യ​സൂ​ര്യ അ​ഭി​ന​യി​ച്ച പ്രേ​തം, ആ​ട് 2 എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു വേ​ണ്ടി വ​സ്ത്ര​ങ്ങ​ൾ ഡി​സൈ​ൻ ചെ​യ്തി​രു​ന്ന​ത് സ​രി​ത​യാ​യി​രു​ന്നു. ഇ​വ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ട്രെ​ൻ​ഡ് ആ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഞാ​ൻ മേ​രി​ക്കു​ട്ടി​ക്കു​ട്ടി​ക്കു വേ​ണ്ടി​യും സ​രി​ത സാ​രി ഡി​സൈ​ൻ ചെ​യ്യുന്നത്.

ഈ ​വ​സ്ത്ര​വും ട്രെ​ൻ​ഡാ​യി മാ​റു​മെ​ന്ന​തി​ൽ യാ​തൊ​രു സം​ശ​യ​വു​മി​ല്ല. ഞാ​ൻ മേ​രി​ക്കു​ട്ടി​യി​ൽ ഒ​രു ട്രാ​ൻ​ഡ്ജെ​ൻ​ഡ​റു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ജ​യ​സൂ​ര്യ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.