സ്നേ​ഹ​ത്തോ​ടെ എ​നി​ക്കു ത​ന്ന പ​ണം ഞാ​ൻ തി​രി​കെ ന​ൽ​കു​ന്നു; ദുരിതാശ്വാസഫണ്ടിലേക്ക് ഒന്നരലക്ഷം രൂപ നൽകി ഹ​നാ​ൻ
Friday, August 17, 2018 1:36 PM IST
ദു​രി​ത പെ​യ്ത്തി​ൽ മു​ങ്ങി​യ കേ​ര​ള​ത്തി​ന് കൈ​ത്താ​ങ്ങാ​യി സ​ർ​ക്കാ​രി​ന്‍റെ പു​ത്രി​യും. ഉ​പ​ജീ​വ​ന​മാ​ർ​ഗ​ത്തി​നും പ​ഠ​ന​ത്തി​നു​മാ​യി മീ​ൻ വി​റ്റ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ നി​റ​ഞ്ഞു നി​ന്ന ഹ​നാ​ൻ ആ​ണ് സ​ർ​ക്കാ​രി​ന്‍റെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ഒ​ന്ന​ര​ക്ഷം രൂ​പ കൈ​മാ​റി​യ​ത്.

ഹ​നാ​നെ കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ നി​റ​ഞ്ഞ​പ്പോ​ൾ സ​ഹാ​യ​ഹ​സ്ത​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​വ​ർ സ​ഹാ​യ​മാ​യി ന​ൽ​കി​യ​തി​ൽ നി​ന്നും ഒ​ന്ന​ര​ല​ക്ഷം രൂ​പ​യാ​ണ് ഹ​നാ​ൻ സം​സ്ഥാ​ന​ത്തി​ന്‍റെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കൈ​മാ​റി​യ​ത്. പ്ര​ള​യ​ത്തി​ൽ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി നേ​ര​ത്തെ അ​വ​ർ സ്നേ​ഹ​ത്തോ​ടെ ന​ൽ​കി​യ പ​ണം ഞാ​ൻ തി​രി​കെ ന​ൽ​കു​ന്നു​വെ​ന്നാ​ണ് ഹ​നാ​ൻ പ​റ​ഞ്ഞ​ത്.

ഹ​നാ​ൻ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കോ​ത​മം​ഗ​ല​ത്തെ ആ​ശു​പ​ത്രി​യി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. എ​ത്ര​യും പെ​ട്ട​ന്ന് ത​ന്നെ പ​ണം കൈ​മാ​റു​മെ​ന്ന് ഹ​നാ​ൻ അ​റി​യി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തെ ഗു​രു​ത​ര സാ​ഹ​ച​ര്യ​ത്തെ തു​ട​ർ​ന്ന് അ​ന്യ സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ളു​ൾ​പ്പ​ടെ ധാ​ര​ള​മാ​ളു​ക​ളാ​ണ് സ​ഹാ​യ​ഹ​സ്ഥ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.