ഓ... മുംബൈ...
ഓ... മുംബൈ...
Sunday, May 5, 2024 1:31 AM IST
കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ൽ ഫു​ട്ബോ​ൾ 2023-24 സീ​സ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പ് മും​ബൈ സി​റ്റി എ​ഫ്സി​ക്ക്. കോ​ൽ​ക്ക​ത്ത​യി​ലെ സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ​ന​ട​ന്ന ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ 3-1ന് ​ആ​തി​ഥേ​യ​രാ​യ മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റി​നെ​യാ​ണ് മും​ബൈ സി​റ്റി ത​ക​ർ​ത്ത​ത്.

2023-24 ലീ​ഗ് വി​ന്നേ​ഴ്സ് ഷീ​ൽ​ഡ് ജേ​താ​ക്ക​ളാ​യ മോ​ഹ​ൻ ബ​ഗാ​ന്‍റെ ട്രി​പ്പി​ൾ കി​രീ​ട സ്വ​പ്നം മും​ബൈ സി​റ്റി ത​ക​ർ​ത്തു. സീ​സ​ണി​ലെ ഡ്യൂ​റ​ൻ​ഡ് ക​പ്പി​ലും ബ​ഗാ​നാ​യി​രു​ന്നു മു​ത്തം​വ​ച്ച​ത്.

ഒ​രു ഗോ​ളി​നു പി​ന്നി​ൽ​നി​ന്ന​ശേ​ഷ​മാ​ണ് മും​ബൈ സി​റ്റി​യു​ടെ തി​രി​ച്ചു​വ​ര​വ് ജ​യം. 44-ാം മി​നി​റ്റി​ൽ ജേ​സ​ണ്‍ ക​മ്മി​ൻ​സി​ന്‍റെ (44’) ഗോ​ളി​ൽ മോ​ഹ​ൻ ബ​ഗാ​ൻ ലീ​ഡ് നേ​ടി. എ​ന്നാ​ൽ, പെ​രേ​ര ഡി​യ​സി​ലൂ​ടെ 53-ാം മി​നി​റ്റി​ൽ മും​ബൈ ഒ​പ്പ​മെ​ത്തി.

തു​ട​ർ​ന്ന് 81-ാം മി​നി​റ്റി​ൽ ബി​പി​ൻ സിം​ഗി​ലൂ​ടെ മും​ബൈ ലീ​ഡ് നേ​ടി. ഗോ​ൾ തി​രി​ച്ച​ടി​ക്കാ​ൻ കി​ണ​ഞ്ഞു​ശ്ര​മി​ച്ച മോ​ഹ​ൻ ബ​ഗാ​ന്‍റെ സ​മ​നി​ല സ്വ​പ്ന​ങ്ങ​ൾ​ക്കു​മേ​ൽ ക​രി​നി​ഴ​ലാ​യി ജാ​കൂ​ബ് വൊ​ജ്തൂ​സി​ലൂ​ടെ (90+7’) മും​ബൈ സി​റ്റി കി​രീ​ടം ഉ​റ​പ്പി​ച്ചു. ഐ​എ​സ്എ​ൽ ക​പ്പി​ൽ മും​ബൈ സി​റ്റി ര​ണ്ടാം ത​വ​ണ​യാ​ണ് മു​ത്തം​വ​യ്ക്കു​ന്ന​ത്.


ഫൈ​ന​ലി​ൽ വീ​ണ്ടും ബ​ഗാ​ൻ വീ​ണു

ഐ​എ​സ്എ​ൽ കി​രീ​ട പോ​രാ​ട്ട​ത്തി​ൽ മും​ബൈ സി​റ്റി​ക്കു മു​ന്നി​ൽ മോ​ഹ​ൻ ബ​ഗാ​ൻ വീ​ഴു​ന്ന​ത് ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ്. 2020-21 സീ​സ​ണി​ൽ മും​ബൈ സി​റ്റി ആ​ദ്യ ചാ​ന്പ്യ​ൻ​ഷി​പ്പ് ഉ​യ​ർ​ത്തി​യ​പ്പോ​ഴും ഫൈ​ന​ലി​ൽ മോ​ഹ​ൻ ബ​ഗാ​നെ​യാ​യി​രു​ന്നു കീ​ഴ​ട​ക്കി​യ​ത്. അ​ന്ന് എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ എ​ന്നാ​യി​രു​ന്നു ടീ​മി​ന്‍റെ പേ​ര്. 2020-21 സീ​സ​ണി​ൽ ലീ​ഗ് വി​ന്നേ​ഴ്സ് ഷീ​ൽ​ഡും മും​ബൈ സി​റ്റി​ക്കാ​യി​രു​ന്നു.

2023-24 ലീ​ഗ് വി​ന്നേ​ഴ്സ് ഷീ​ൽ​ഡ് ആ​ർ​ക്കെ​ന്ന് നി​ശ്ച​യി​ച്ച പോ​രാ​ട്ട​ത്തി​ൽ മും​ബൈ സി​റ്റി​യെ മോ​ഹ​ൻ ബ​ഗാ​ൻ 2-1നു ​കീ​ഴ​ട​ക്കി​യി​രു​ന്നു. സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ഏ​പ്രി​ൽ 15നാ​യി​രു​ന്നു ലീ​ഗ് റൗ​ണ്ടി​ലെ ആ ​പോ​രാ​ട്ടം. അ​ന്നേ​റ്റ തോ​ൽ​വി​ക്കും ഷീ​ൽ​ഡ് ന​ഷ്ട​ത്തി​നും അ​തേ സ്റ്റേ​ഡി​യ​ത്തി​ൽ​വ​ച്ചു​ത​ന്നെ മും​ബൈ​ക്കാ​ർ പ​ക​രം വീ​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.