256 കിലോമീറ്ററിൽ വളവില്ലാത്ത റോഡ്
256 കിലോമീറ്ററിൽ വളവില്ലാത്ത റോഡ്
Thursday, May 16, 2024 12:36 AM IST
റി​​​യാ​​​ദ്: ​​​വ​​​ള​​​വും തി​​​രി​​​വു​​​മി​​​ല്ലാ​​​തെ നി​​​വ​​​ർ​​​ന്നുകി​​​ട​​​ക്കു​​​ന്ന ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ദൈ​​​ർ​​​ഘ്യ​​​മേ​​​റി​​​യ പാ​​​ത​​​യെ​​​ന്ന ബ​​​ഹു​​​മ​​​തി ഇ​​​നി സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ ഹൈ​​​വേ 10ന്. ​​​

എ​​​ണ്ണ​​​പ്പാ​​​ട​​​ങ്ങ​​​ൾ നി​​​റ​​​ഞ്ഞ അ​​​ൽ ബ​​​താ ന​​​ഗ​​​ര​​​ത്തി​​​ൽ​​​നി​​​ന്ന് യു​​​എ​​​ഇ അ​​​തി​​​ർ​​​ത്തി​​​ക​​​ടു​​​ത്തു​​​വ​​​രെ നീ​​​ളു​​​ന്ന റോ​​​ഡി​​​ന് 256 കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ് നീ​​​ളം. ഭൂ​​​രി​​​ഭാ​​​ഗ​​​വും റു​​​ബ് അ​​​ൽ ഖാ​​​ലി മ​​​രു​​​ഭൂ​​​മി​​​യി​​​ലൂ​​​ടെ​​​യാ​​​ണു ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത്.


ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ 146 കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ള​​​മു​​​ള്ള ഐ​​​ർ ഹൈ​​​വ​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള റി​​​ക്കാ​​​ർ​​​ഡാണ് സൗ​​​ദി​​​യി​​​ലെ ഹൈ​​​വേ 10 മ​​​റി​​​ക​​​ട​​​ന്ന​​​ത്. 2005ൽ ​​​അ​​​ന്ത​​​രി​​​ച്ച ഫ​​​ഹ​​​ദ് രാ​​​ജാ​​​വി​​​നു​​​വേ​​​ണ്ടി നി​​​ർ​​​മി​​​ച്ച സ്വ​​​കാ​​​ര്യ​​​പാ​​​ത​​​യാ​​​യി​​​രു​​​ന്നു ആ​​​ദ്യ​​​മി​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.