വീ​ണ്ടും ലെ​വ​ർ​കൂ​സ​ൻ
വീ​ണ്ടും  ലെ​വ​ർ​കൂ​സ​ൻ
Saturday, May 4, 2024 2:05 AM IST
റോം: ​ഈ സീ​സ​ണി​ൽ തോ​ൽ​വി അ​റി​യാ​തെ​യു​ള്ള കു​തി​പ്പ് തു​ട​ർ​ന്ന് ജ​ർ​മ​ൻ ക്ല​ബ് ബെ​യ​ർ ലെ​വ​ർ​കൂ​സ​ൻ. യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് ഫു​ട്ബോ​ൾ ആ​ദ്യ​പാ​ദ സെ​മി ഫൈ​ന​ലി​ൽ ലെ​വ​ർ​കൂ​സ​ൻ 2-0ന് ​എ​എ​സ് റോ​മ​യെ തോ​ൽ​പ്പി​ച്ചു.

ഇ​തോ​ടെ ബു​ണ്ട​സ് ലീ​ഗ ചാ​ന്പ്യ​ന്മാ​ർ 22 വ​ർ​ഷ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ഒ​രു യൂ​റോ​പ്യ​ൻ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ലി​ലേ​ക്ക് അ​ടു​ത്തു. 2002 ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ലി​ൽ റ​യ​ൽ മാ​ഡ്രി​ഡി​നോ​ട് 2-1ന് ​തോ​ൽ​ക്കു​ക​യാ​യി​രു​ന്നു.


സീ​സ​ണി​ൽ ലെ​വ​ർ​കൂ​സ​ൻ തോ​ൽ​വി അ​റി​യാ​തെ 47 ക​ളി​യി​ലെ​ത്തി. യൂ​റോ​പ്പി​ലെ പു​തി​യ റി​ക്കാ​ർ​ഡാ​ണി​ത്. 43 ക​ളി​യി​ൽ തോ​ൽ​വി അ​റി​യാ​തി​രു​ന്ന യു​വ​ന്‍റ​സി​ന്‍റെ റി​ക്കാ​ർ​ഡ് ര​ണ്ടാ​ഴ്ച​മു​ന്പാ​ണ് ഇ​വ​ർ ത​ക​ർ​ത്ത​ത്.

മ​റ്റൊ​രു ഒ​ന്നാം പാ​ദ സെ​മി​യി​ല്‌ മാ​ഴ്സെ​യും അ​റ്റ​ലാ​ന്‍റ​യും 1-1ന് ​പി​രി​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.