ഫുൾ ചലഞ്ച്
ഫുൾ ചലഞ്ച്
Sunday, May 5, 2024 1:31 AM IST
ബം​ഗ​ളൂ​രു: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ 17-ാം സീ​സ​ൺ പ്ലേ ​ഓ​ഫ് വി​ദൂ​ര സാ​ധ്യ​ത സ​ജീ​വ​മാ​യി നി​ല​നി​ർ​ത്തി റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് ജ​യം. ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ നാ​ല് വി​ക്ക​റ്റി​ന് ആ​ർ​സി​ബി കീ​ഴ​ട​ക്കി.

സ്കോ​ർ: ഗു​ജ​റാ​ത്ത് 147 (19.3). ബം​ഗ​ളൂ​രു 152/6 (13.4). ചെ​റി​യ ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ആ​ർ​സി​ബി​ക്കു​വേ​ണ്ടി ഫാ​ഫ് ഡു​പ്ലെ​സി​യും (23 പ​ന്തി​ൽ 64) വി​രാ​ട് കോ​ഹ്‌ലി​യും (27 പ​ന്തി​ൽ 42) ആ​ദ്യ വി​ക്ക​റ്റി​ൽ 5.5 ഓ​വ​റി​ൽ 92 റ​ൺ​സ് നേ​ടി.

ടോ​സ് നേ​ടി ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന്‍റെ കൃ​ത്യ​ത​യ്ക്കു മു​ന്നി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് അ​ടി​പ​ത​റി. ആ​ദ്യ സ്പെ​ല്ലി​ൽ വൃ​ദ്ധി​മാ​ൻ സാ​ഹ​യെ​യും (1) ശു​ഭ്മാ​ൻ ഗി​ല്ലി​നെ​യും (2) പു​റ​ത്താ​ക്കി മു​ഹ​മ്മ​ദ് സി​റാ​ജ് ആ​ർ​സി​ബി​ക്ക് മി​ക​ച്ച തു​ട​ക്കം ന​ൽ​കി.


മൂ​ന്നാം ന​ന്പ​റാ​യെ​ത്തി​യ സാ​യ് സു​ദ​ർ​ശ​നെ (6) കാ​മ​റൂ​ണ്‍ ഗ്രീ​നും പു​റ​ത്താ​ക്കി. അ​തോ​ടെ ഗു​ജ​റാ​ത്ത് 5.3 ഓ​വ​റി​ൽ 19/3. പി​ന്നീ​ട് ഷാ​രൂ​ഖ് ഖാ​ൻ (37), രാ​ഹു​ൽ തെ​വാ​ട്യ (35), ഡേ​വി​ഡ് മി​ല്ല​ർ (30), റ​ഷീ​ദ് ഖാ​ൻ (18) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്സു​ക​ളി​ലൂ​ടെ ഗു​ജ​റാ​ത്ത് 147വ​രെ എ​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.