പ​റ​ഞ്ഞ​ത് പ​ര​മ അ​ബ​ദ്ധ​വും വ​ർ​ണ​വെ​റി​യും; ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​നെ പി​ന്തു​ണ​ച്ച് ഫെ​ഫ്ക
Wednesday, March 27, 2024 9:35 AM IST
ജാ​തി അ​ധി​ക്ഷേ​പ​ത്തി​ൽ ഡോ. ​ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​ന് പി​ന്തു​ണ​യു​മാ​യി ഫെ​ഫ്ക. കേ​ര​ള സ​മൂ​ഹം മു​ഴു​വ​ൻ ത​ള്ളി​ക്ക​ള​ഞ്ഞ വി​ഷ​യ​മാ​ണി​തെ​ന്നും സ​ത്യ​ഭാ​മ പ​റ​ഞ്ഞ​ത് പ​ര​മ അ​ബ​ദ്ധ​വും വ​ർ​ണ​വെ​റി​യു​മാ​ണെ​ന്ന് ഫെ​ഫ്ക പ്ര​സി​ഡ​ന്‍റ് ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ൽ ഫെ​ഫ്ക​യ്ക്ക് കൃ​ത്യ​മാ​യ നി​ല​പാ​ടു​ണ്ടെ​ന്നും ച​ർ​ച്ച​യ്ക്ക് പോ​ലും സാ​ധ്യ​ത ഇ​ല്ലാ​ത്ത വി​ഷ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം വി​ഷ​യ​ത്തി​ൽ ത​നി​ക്കു​നേ​രെ ക്രൂ​ര​മാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണം നേ​രി​ടു​ന്ന​താ​യി സ​ത്യ​ഭാ​മ ജൂ​നി​യ​ര്‍ പ​റ​ഞ്ഞു.

ആ​രെ​യും വേ​ദ​നി​പ്പി​ക്ക​ണ​മെ​ന്നോ അ​ധി​ക്ഷേ​പി​ക്ക​ണ​മെ​ന്നോ ഉ​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​യി​രു​ന്നി​ല്ല ത​ന്‍റെ പ​രാ​മ​ര്‍​ശ​ങ്ങ​ളെ​ന്നും കു​ടും​ബ​ത്തെ​പ്പോ​ലും വ​ലി​ച്ചി​ഴ​ച്ച് സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​ണെ​ന്നും സ​ത്യ​ഭാ​മ ഫേ​സ്ബു​ക്കി​ലൂ​ടെ ആ​രോ​പി​ച്ചു.

ആ​ര്‍​എ​ല്‍​വി രാ​മ​കൃ​ഷ്ണ​നെ​തി​രാ​യ പ​രാ​മ​ര്‍​ശം വി​വാ​ദ​മാ​വു​ക​യും തു​ട​ര്‍​ന്നു​ള​ള സം​ഭ​വ വി​കാ​സ​ങ്ങ​ള്‍​ക്കും പി​ന്നാ​ലെ​യാ​യി​രു​ന്നു ഫേ​സ്ബു​ക്ക് പോ​സ്റ്റ്.