മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് ഒ​ടി​ടി​യി​ലേ​യ്ക്ക്; മേ​യ് അ​ഞ്ചു​മു​ത​ൽ സ്ട്രീ​മിം​ഗ് തു​ട​ങ്ങും
Saturday, April 27, 2024 3:22 PM IST
സൂ​പ്പ​ർ ഹി​റ്റ് ചി​ത്രം മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് ഒ​ടി​ടി​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു. ചി​ത്രം മേ​യ് അ​ഞ്ചു​മു​ത​ൽ ഡി​സ്നി പ്ല​സ് ഹോ​ട്സ്റ്റാ​റി​ൽ സ്ട്രീം ​ചെ​യ്ത് തു​ട​ങ്ങും. മ​ല​യാ​ള സി​നി​മാ ച​രി​ത്ര​ത്തി​ൽ ഇ​രു​ന്നൂ​റ് കോ​ടി ക്ല​ബ്ബി​ൽ ഇ​ടം നേ​ടു​ന്ന ആ​ദ്യ ചി​ത്ര​മാ​ണ് മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്.

മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​ണം​വാ​രി​യ സി​നി​മ​ക​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്നു മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്.

ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തോ​ളം ഒ​ന്നാ​മ​താ​യി നി​ന്ന ജൂ​ഡ് ആ​ന്ത​ണി ചി​ത്രം ‘2018’ന്‍റെ റെ​ക്കോ​ർ​ഡാ​ണ് മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്. ആ​ഗോ​ള ബോ​ക്സ്ഓ​ഫി​സി​ല്‍ 175 കോ​ടി​യാ​യി​രു​ന്നു 2018ന്‍റെ ക​ള​ക്‌​ഷ​ൻ.

മ​ല​യാ​ള​ത്തി​നു പു​റ​മെ ത​മി​ഴ്നാ​ട്ടി​ലും ഹി​റ്റാ​യ​തോ​ടെ​യാ​ണ് ചി​ത്രം സ്വ​പ്ന​തു​ല്യ​മാ​യ നേ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​യ​ത്.