ന​ടി സു​ര​ഭി സ​ന്തോ​ഷ് വി​വാ​ഹി​ത​യാ​യി; വ​ര​ൻ ബോ​ളി​വു​ഡ് ഗാ​യ​ക​ൻ
Monday, March 25, 2024 4:00 PM IST
ന​ടി സു​ര​ഭി സ​ന്തോ​ഷ് വി​വാ​ഹി​ത​യാ​യി. ബോ​ളി​വു​ഡ് ഗാ​യ​ക​ൻ പ്ര​ണ​വ് ച​ന്ദ്ര​നാ​ണ് സു​ര​ഭി​യു​ടെ ക​ഴു​ത്തി​ൽ താ​ലി ചാ​ർ​ത്തി​യ​ത്. മും​ബൈ​യി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന​യാ​ളാ​ണ് പ്ര​ണ​വ്. ചെ​റു​വ​ത്തൂ​രാ​ണ് സ്വ​ദേ​ശം.

വീ​ട്ടു​കാ​രു​ടെ തീ​രു​മാ​ന​പ്ര​കാ​രം പ​റ​ഞ്ഞു​റ​പ്പി​ച്ച ശേ​ഷ​മാ​യി​രു​ന്നു വി​വാ​ഹം. ‌ക​ഴി​ഞ്ഞ ജൂണിലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞ​ത്. ന​ടി എ​ന്ന​തി​ലു​പ​രി മോ​ഡ​ലും ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ​റും അ​ഭി​ഭാ​ഷ​ക​യു​മാ​ണ് സു​ര​ഭി സ​ന്തോ​ഷ്.

2018ല്‍ ​പു​റ​ത്തി​റ​ങ്ങി​യ കു​ഞ്ചാ​ക്കോ ബോ​ബ​ൻ ചി​ത്രം ‘കു​ട്ട​നാ​ട​ന്‍ മാ​ര്‍​പ്പാ​പ്പ’​യി​ലൂ​ടെ​യാ​ണ് സു​ര​ഭി സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. നാ​യി​ക​യു​ടെ അ​നു​ജ​ത്തി​യു​ടെ വേ​ഷ​മാ​യി​രു​ന്നു സു​ര​ഭി​ക്ക്.

പി​ന്നീ​ട് നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച സു​ര​ഭി ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച​ത് ധ്യാ​ൻ ശ്രീ​നി​വാ​സ​നോ​ടൊ​പ്പം ‘ആ​പ് കൈ​സാ ഹോ’ ​എ​ന്ന ചി​ത്ര​ത്തി​ലാ​ണ്.‌

സ​ണ്ണി വെ​യ്ൻ നാ​യ​ക​നാ​കു​ന്ന ‘ത്ര​യം’ ആ​ണ് ന​ടി​യു​ടെ പു​തി​യ റി​ലീ​സ്. ഇ​ന്ദ്ര​ജി​ത് സു​കു​മാ​ര​ന്‍റെ അ​നു​രാ​ധ എ​ന്ന ചി​ത്ര​വും അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു​ണ്ട്.