രണ്‍​ബീ​റി​നും ആ​ലി​യ​യ്ക്കും പി​ന്നാ​ലെ
Tuesday, May 8, 2018 10:08 AM IST
ബോ​ളി​വു​ഡി​ലെ ചോ​ക്ലേ​റ്റ് നാ​യ​ക​ൻ ര​ണ്‍​ബീ​ർ ക​പൂ​റും യു​വ​സു​ന്ദ​രി ആ​ലി​യ ഭ​ട്ടും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് ബ്ര​ഹ്മാ​സ്ത്ര. അ​യ​ൻ മു​ഖ​ർ​ജി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഷെ​ഡ്യൂ​ൾ ബ​ൾ​ഗേ​റി​യ​യി​ൽ​വ​ച്ച് പൂ​ർ​ത്തി​യാ​യി. സൂ​പ്പ​ർ​താ​രം അ​മി​താ​ഭ് ബ​ച്ച​നും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. വ​രു​ന്ന ഓ​ഗ​സ്റ്റ് 15ന് ​ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ​പ്പ​രാ​സി​ക​ൾ ര​ണ്‍​ബീ​റി​നും ആ​ലി​യ​യ്ക്കും പി​ന്നാ​ലെ കൂ​ടി​യി​രി​ക്കു​ക​യാ​ണ്. ഇ​രു​വ​രും ത​മ്മി​ൽ ഡേ​റ്റിം​ഗി​ലാ​ണെ​ന്നാ​ണ് പ​പ്പ​രാ​സി​ക​ൾ ഇ​പ്പോ​ൾ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ സോ​യ അ​ക്ത​റി​ന്‍റെ വീ​ട്ടി​ൽ​ന​ട​ന്ന പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത് ഇ​രു​വ​രും പു​റ​ത്തു​പോ​യ​ത് ഒ​രു കാ​റി​ലാ​ണ​ത്രേ. ഇ​തു മാ​ത്ര​മ​ല്ല, ഇ​രു​വ​രെ​യും ഇ​പ്പോ​ൾ പ​ല സ്ഥ​ല​ത്തും​വ​ച്ച് ഒ​രു​മി​ച്ച് കാ​ണു​ന്നു​ണ്ട​ത്രേ.

പോ​രേ, പൊ​ടി​പൂ​രം. എ​ന്നാ​ൽ അ​ടു​ത്തി​ടെ ഈ ​ഗോ​സി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ലി​യ​യോ​ട് മാ​ധ്യ​മ​ങ്ങ​ൾ ചോ​ദി​ച്ച​പ്പോ​ൾ ത​ങ്ങ​ൾ​ന​ല്ല സു​ഹൃ​ത്തു​ക്ക​ൾ ആ​ണെ​ന്നാ​യി​രു​ന്നു ആ​ലി​യ​യ​യു​ടെ മ​റു​പ​ടി. അ​തേ​സ​മ​യം ഡേ​റ്റിം​ഗ് ഗോ​സി​പ്പ് സ​ത്യ​മാ​ണെ​ന്നോ അ​സ​ത്യ​മാ​ണെ​ന്നോ താ​രം പ​റ​ഞ്ഞി​ല്ല. ഇ​തോ​ടെ ത​ങ്ങ​ൾ പ​റ​യു​ന്ന​തി​ൽ കാ​ര്യ​മു​ണ്ടെ​ന്ന മ​ട്ടി​ലാ​ണ് പ​പ്പ​രാ​സി​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.