ബോളിവുഡിൽ ഒരു വനിതാ സെലിബ്രിറ്റി ക്രിക്കറ്റ് ടീം ഉണ്ടായാൽ അ​നു​ഷ്ക ശ​ർ​മ ക്യാ​പ്റ്റ​ൻ
Sunday, May 6, 2018 9:10 AM IST
ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ന് (ഐ​പി​എ​ൽ) ഏ​റ്റ​വും പ​കി​ട്ടേ​കു​ന്ന ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​ണ് സെ​ലി​ബ്രി​റ്റി​ക​ൾ. ഷാ​രൂ​ഖ് ഖാ​ൻ, പ്രീ​തി സി​ന്‍റ തു​ട​ങ്ങി​യ​വ​ർ​ക്ക് ടീ​മു​ക​ൾ സ്വ​ന്ത​മാ​യു​ള്ള​പ്പോ​ൾ‌ ഭ​ർ​ത്താ​വ് വി​രാ​ട് കൊ​ഹ്‌​ലി​ക്കൊ​പ്പം അ​നു​ഷ്ക ശ​ർ​മ സ്റ്റേ​ഡി​യ​ത്തി​ലെ നി​റസാ​ന്നി​ധ്യ​മാ​ണ്.

റി​ലീ​സി​നൊ​രു​ങ്ങു​ന്ന റാ​സി എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി​ക​ളു​മാ​യി ബ്രെ​റ്റ് ലീ, ​ഇ​ർ​ഫാ​ൻ പഠാൻ എ​ന്നി​വ​ർ​ക്കൊ​പ്പം ആ​ലി​യ​യും ഇ​പ്പോ​ൾ സ്റ്റേ​ഡി​യ​ത്തി​ലെ​ത്തു​ന്നു​ണ്ട്. ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ​ക്കാ​യി ഒ​രു വ​നി​താ ക്രി​ക്ക​റ്റ് ടീം ​രൂ​പ​പ്പെ​ടു​ത്തി​യാ​ൽ ആ​രൊ​ക്കെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മെ​ന്നു ചോ​ദി​ച്ചാ​ൽ ആ​ലി​യ പ​റ​യും, അ​നു​ഷ്ക ശ​ർ​മ​യ്ക്ക് ന​ല്ലൊ​രു ക്യാ​പ്റ്റ​നാ​കാ​ൻ ക​ഴി​യും.

ഇ​തു കൂ​ടാ​തെ ക​ങ്ക​ണ റ​ണാ​വ​ത്ത് മി​ക​ച്ച ഓ​ൾ റൗ​ണ്ട​റും ക​ത്രീ​ന കൈ​ഫ് കീ ​ഫീ​ൽ​ഡ​റു​മാ​കും. ടീ​മി​നൊ​രു പേ​രും ആ​ലി​യ നി​ർ​ദേ​ശി​ച്ചു "ചാ​ൻ മു​ൽ​ഗി' (മ​റാ​ത്തി​യി​ൽ "ഗു​ഡ് ഗേ​ൾ​സ്' എ​ന്ന​ർ​ഥം).
ഈ ​മാ​സം 11ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന റാ​സി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് ജുംഗ്ലീ പി​ക്ചേ​ഴ്സും ധ​ർ​മ പ്രൊ​ഡ​‌ക‌്ഷ​ൻ​സും ചേ​ർ​ന്നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.