"ഒ​രു സൂ​പ്പ​ർ​സ്റ്റാ​ർ എ​ന്നെ പു​റ​ത്താ​ക്കി'
Friday, April 6, 2018 10:42 AM IST
ബോ​ളി​വു​ഡി​ലെ ഒ​രു സൂ​പ്പ​ർ​സ്റ്റാ​ർ ത​ന്നെ സി​നി​മ​യി​ൽ നി​ന്നു പു​റ​ത്താ​ക്കി​യെ​ന്ന് ബോ​ളി​വു​ഡ് താ​രം ദീ​പി​ക പ​ദു​ക്കോ​ണ്‍. ഓം​ശാ​ന്തി ഓം ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് ശേ​ഷം യേ ​ജെ​വാ​നി ഹേ ​ദി​വാ​നി​യാ​ണ് എ​നി​ക്ക് ബോ​ളി​വു​ഡി​ൽ ഒ​രു ബ്രേ​ക്ക് ന​ൽ​കി​യ ചി​ത്രം.

ഈ ​ചി​ത്ര​ത്തി​ന് മു​ൻ​പ് മ​റ്റൊ​രു സൂ​പ്പ​ർ​സ്റ്റാ​ർ ചി​ത്ര​ത്തി​ൽ എ​ന്നെ കാ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ എ​ന്നോ​ട് ഒ​ന്നും പ​റ​യാ​തെ ആ ​പ​ട​ത്തി​ൽ നി​ന്നു പി​ന്നീ​ടെ​ന്നെ ഒ​ഴി​വാ​ക്കി- ദീ​പി​ക ഫി​ലിം​ഫെ​യ​റി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

ആ ​സം​ഭ​വ​ത്തി​ൽ എ​ന്തോ ക​ള്ള​ക്ക​ളി ന​ട​ന്ന​താ​യാ​ണ് സം​ശ​യം. അ​തി​ന് പി​ന്നി​ൽ ആ ​സൂ​പ്പ​ർ​സ്റ്റാ​ർ ത​ന്നെ​യാണെ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം . ആ ​സ​മ​യ​ത്ത് യേ ​ജെ​വാ​നി ഹേ ​ദി​വാ​നി​യി​ലൂ​ടെ എ​ന്‍റെ ര​ക്ഷ​ക​നാ​യ​ത് ര​ണ്‍​ബീർ ക​പൂ​റാ​ണെ​ന്നും ദീ​പി​ക പ​ദു​ക്കോ​ണ്‍ പ​റ​ഞ്ഞു.

ഇ​ന്നു ബോ​ളി​വു​ഡി​ലെ താ​ര​രാ​ജാ​ക്കന്മാ​ർ​ക്ക് പോ​ലും ഭീ​ഷ​ണി​യാ​യി വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന ദീ​പി​ക ഒ​രു ചി​ത്രം ന​ഷ്ട​പ്പെ​ട്ട​ത് ഒ​രു ന​ഷ്ട​മാ​യി കാ​ണു​ന്നു​മി​ല്ല. ഒ​രു വ​ർ​ഷം 100 കോ​ടി ക്ല​ബ് ക​ട​ന്ന ചി​ത്ര​ങ്ങ​ളി​ലെ നാ​യി​ക എ​ന്ന റി​ക്കോ​ർ​ഡ് ഇ​പ്പോ​ഴും ദീ​പി​ക​യ്ക്കാ​ണ്. ബോ​ളി​വു​ഡ് രാ​ജാ​ക്കന്മാരായ ഖാ​ൻ ത്ര​യ​ങ്ങ​ൾ​ക്ക് പോ​ലും ദീ​പി​ക​യു​ടെ അ​യ​ല​ത്ത് വ​രാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നു സാ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.