പുലിമുരുകനാകാനില്ല: ഹൃത്വിക്
Thursday, July 12, 2018 10:41 AM IST
പു​ലി​മു​രു​ക​ൻ ആ​കാ​നി​ല്ലെ​ന്ന് ബോ​ളി​വു​ഡ് താ​രം ഹൃ​ത്വി​ക് റോ​ഷ​ൻ. മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്ത പു​ലി​മു​രു​ക​ൻ 100 കോ​ടി ക്ല​ബി​ലെ​ത്തി​യ ആ​ദ്യ മ​ല​യാ​ള​ചി​ത്ര​മാ​ണ്.

ചി​ത്ര​ത്തി​ന്‍റെ ഹി​ന്ദി റീ​മേ​ക്കി​ൽ അ​ഭി​ന​യി​ക്കി​ല്ലെ​ന്നാ​ണ് ഹൃ​ത്വി​ക് പ​റ​യു​ന്ന​ത്. സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യാ​ണ് പു​ലി​മു​രു​ക​ന്‍ ഹി​ന്ദി​യി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. എ​ന്തു​കൊ​ണ്ടാ​ണ് ഹൃ​ത്വി​ക് സ​ഞ്ജ​യി​ന്‍റെ ഓ​ഫ​ർ നി​ര​സി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല. 2010ൽ ​സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ ഗു​സാ​രി​ഷ് എ​ന്ന സി​നി​മ​യി​ൽ ഹൃ​ത്വി​ക് അ​ഭി​ന​യി​ച്ചി​രു​ന്നു. പു​ലി​മു​രു​ക​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ച​ത് ഉ​ദ​യ്കൃ​ഷ്ണ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.