വീണ്ടും സൽമാൻ; കിക്കിന് രണ്ടാം ഭാഗം വരുന്നു
Thursday, May 25, 2017 4:14 AM IST
സൂപ്പർ ഹിറ്റായ കിക്കിനു രണ്ടാം ഭാഗവുമായി എത്തുകയാണ് ബോളിവുഡിന്‍റെ മസിൽമാൻ സൽമാൻ ഖാൻ. സാജിത് നൻന്തിയാവാല സംവിധാനം ചെയ്തു 2014- ൽ സൂപ്പർ ഹിറ്റായ കിക്കിന്‍റെ രണ്ടാം ഭാഗം അടുത്ത വർഷം തിയറ്ററുകളിലെത്തും. രണ്ടാം ഭാഗത്തിനും സംവിധായകൻ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്.

ഒന്നാം പതിപ്പിൽ നായികയായിരുന്ന ജാക്വിലിൻ ഫെർണാണ്ടസ്, രണ്‍ദീപ് ഹൂഡ, നവാസുദ്ദീൻ സിദ്ധിഖി എന്നിവർ രണ്ടാം പതിപ്പിൽ കാണില്ലെന്നാണ് സൂചന. കബീർ ഖാന്‍റെ ടൂബ്‌ ലൈറ്റാണ് സല്ലുവിന്‍റെ അടുത്ത റിലീസ്. സൂപ്പർ ഹിറ്റായിരുന്ന ദബാംഗിന്‍റെ മൂന്നാം പതിപ്പും അടുത്ത വർഷം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.