രൺബീർ- ആലിയ പ്രണയത്തിൽ ക​ത്രീ​നയ്ക്ക് ക​ലി​പ്പ്‍ ?
Tuesday, June 5, 2018 10:47 AM IST
ബോ​ളി​വു​ഡി​ലെ ഇ​പ്പോ​ഴ​ത്തെ ച​ർ​ച്ചാ​വി​ഷ​യം ആ​ലി​യ-​ര​ണ്‍​ബീ​ർ പ്ര​ണ​യ​മാ​ണ്. നേ​ര​ത്തെ ത​ന്നെ ഈ ​പ്ര​ണ​യ​ത്തെ കു​റി​ച്ചു​ള​ള വാ​ർ​ത്ത​ക​ൾ പു​റ​ത്തു വ​ന്നെ​ങ്കി​ലും ഇ​ത് പപ്പ​രാ​സി​ക​ളു​ടെ ക​ണ്ടു​പി​ടി​ത്ത​മാ​യി​രി​ക്കു​മെ​ന്നാ​ണ് എ​ല്ലാ​വ​രും ക​രു​തി​യ​ത്. എ​ന്നാ​ൽ പ്രേ​ക്ഷ​ക​രേ​യും ബോ​ളി​വു​ഡി​നേ​യും ഒ​രു​പോ​ലെ ഞെ​ട്ടി​ച്ച് പ്ര​ണ​യ​വാ​ർ​ത്ത സ്ഥി​രീക​രി​ച്ച് ര​ണ്‍​ബീ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ആ​ലി​യ-​ര​ണ്‍​ബീ​ർ പ്ര​ണ​യം കൂ​ടു​ത​ൽ ത​ക​ർ​ത്ത​ത് ബോ​ളി​വു​ഡ് താ​രം ക​ത്രീ​ന കൈ​ഫി​നെ​യാ​ണെന്നാണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ. ക​ത്രീ​ന​യും ര​ണ്‍​ബീ​റും ഏ​റെ നാ​ളു​ക​ളാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഇ​വ​രു​ടെ ബ​ന്ധം വി​വാ​ഹം വ​രെ എ​ത്തി​യി​രു​ന്നു. വി​ദേ​ശ​ത്ത് ക​ട​ൽ​ത്തീ​ര​ത്ത് അ​ല്പ​വ​സ്ത്ര​ധാ​രി​ക​ളാ​യി ഇ​വ​ർ ചെ​ല​വ​ഴി​ക്കു​ന്ന ചി​ത്രം വൈ​റ​ലാ​യി​രു​ന്നു. ക​ത്രീ​ന​യു​മാ​യി വേ​ർ​പി​രി​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് ആ​ലി​യ​യു​മാ​യി ര​ണ്‍​ബീ​ർ അ​ടു​ക്കു​ന്ന​തും പ്ര​ണ​യ​ത്തി​ലാ​കു​ന്ന​തും.

ഇ​പ്പോ​ൾ ബോ​ളി​വു​ഡി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത് ക​ത്രീ​ന​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റാ​റ്റ​സാ​ണ്. "അ​ത് വി​ശ്വ​സി​ക്ക​ണ​മെ​ങ്കി​ൽ ഞാ​ന​ത് കാ​ണ​ണം, ക​ണ്ട​തി​ന് ശേ​ഷം വി​ശ്വ​സി​ക്കും.’. ഇ​ങ്ങ​നെ​യാ​ണ് താ​ര​ത്തി​ന്‍റെ സ്റ്റാ​റ്റ​സ്. ര​ണ്‍​ബീ​ർ ക​പൂ​ർ ത​ന്നെ​യാ​ണ് പ്ര​ണ​യ വി​വ​രം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ലും ക​ത്രീ​ന ഇ​തു വി​ശ്വ​സി​ക്കി​ല്ല​യെ​ന്ന മ​ട്ടി​ലാ​ണ്. താ​ര​ത്തി​ന്‍റെ ഈ ​സ്റ്റാ​റ്റ​സി​നു പി​ന്നി​ൽ ര​ണ്‍​ബീ​ർ-​ആ​ലി​യ ബ​ന്ധ​മാ​ണെ​ന്നാ​ണ് പപ്പ​രാ​സി​ക​ളു​ടെ ഭാ​ഷ്യം.



ബോ​ളി​വു​ഡി​ലെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ് ആ​ലി​യ​യും ക​ത്രീ​ന​യും. ഇ​വ​രു​ടെ സൗ​ഹൃ​ദ​ത്തെ കു​റി​ച്ച് ബോ​ളി​വു​ഡി​ൽ പാ​ട്ടാ​ണ്. അ​വ​ധി ആ​ഘോ​ഷ​ങ്ങ​ൾ ഇ​വ​ർ ഒ​രു​മി​ച്ചാ​യി​രു​ന്നു ചെ​ല​വ​ഴി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ ആ​ലി​യ -ര​ണ്‍​ബീ​ർ ബ​ന്ധം ക​ത്രീ​ന​യെ ചൊ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​ത് ക​ത്രീ​ന- ആ​ലി​യ ബ​ന്ധ​ത്തി​ൽ വി​ള്ള​ലേ​ൽ​പ്പി​ക്കു​മോ എ​ന്നാ​ണു ബോ​ളി​വു​ഡ് ഉ​റ്റു​നോ​ക്കു​ന്ന​ത്.

എ​ല്ലാ​ത്തി​നും അ​തി​ന്‍റേതാ​യ സ​മ​യ​മു​ണ്ട്. ഒ​രു വ്യ​ക്തി എ​ന്ന നി​ല​യി​ലും ന​ടി എ​ന്ന നി​ല​യി​ലും ആ​ലി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് എ​ത്തിക്കൊണ്ടി​രി​ക്കു​ക​യാ​ണ്. അ​ഭി​ന​യി​ക്കു​ന്പോ​ഴും ജീ​വി​ക്കു​ന്പോ​ഴും ഞാ​ൻ സ്വ​പ്നം കാ​ണു​ന്ന​താ​ണ് ആ​ലി​യ എ​നി​ക്ക് ന​ൽ​കു​ന്ന​ത്. ഞ​ങ്ങ​ൾ ര​ണ്ടു പേ​ർ​ക്കും ഇ​ത് പു​തി​യ അ​നു​ഭ​വ​മാ​ണ്- ര​ണ്‍​ബീ​ർ പ​റ​യു​ന്നു.

ര​ണ്‍​ബീ​ർ-​ആ​ലിയ ബ​ന്ധ​ത്തി​ൽ വീ​ട്ടു​കാ​രും പ​ച്ച​ക്കൊ​ടി കാ​ണി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ലി​യ​യ്ക്ക് ര​ണ്‍​ബീ​റി​ന്‍റെ സ​ഹോ​ദ​രി റി​ദ്ദി​മ ബ്രേ​സ്‌ലെറ്റ് സ​മ്മാ​നം ന​ൽ​കി​യി​രു​ന്നു. അ​ത് ആ​ലി​യ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ സ്റ്റാ​റ്റ​സാ​യി ചേ​ർ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കൂ​ടാ​തെ ആ​ലി​യ​യും ര​ണ്‍​ബീ​റി​ന്‍റെ അ​മ്മ​യു​മാ​യു​ള്ള ചി​ത്ര​ങ്ങ​ളും ഇ​പ്പോ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്. ഇ​തി​ൽ നി​ന്ന് വ്യ​ക്ത​മാ​ണ് ആ​ലി​യ -ര​ണ്‍​ബീ​ർ ബ​ന്ധ​ത്തി​ൽ വീ​ട്ടു​കാ​രും ഹാ​പ്പി​യാ​ണെ​ന്ന്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.