"ര​ണ്‍​ബീ​റും ഞാ​നും ത​മ്മി​ൽ...'
Monday, July 3, 2017 12:46 AM IST
കു​റ​ച്ചു​കാ​ല​ങ്ങ​ൾ​ക്കു​മു​ന്പ് ബോ​ളി​വു​ഡി​ൽ ഏ​റ്റ​വും തി​ള​ങ്ങി നി​ന്നി​രു​ന്ന പ്ര​ണ​യ​ജോ​ഡി​ക​ളാ​യി​രു​ന്നു ര​ണ്‍​ബീ​ർ ക​പൂ​റും ക​ത്രീ​ന കെയ്ഫും. ഒ​രു​മി​ച്ചു താ​മ​സം തു​ട​ങ്ങി​യ​തോ​ടെ ഇ​രു​വ​രും വി​വാ​ഹ​ത്തി​ലേ​ത്ത് ക​ട​ക്കു​ക​യാ​ണെ​ന്നു​വ​രെ അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ എ​ല്ലാ​ത്തി​നു​മൊ​ടു​വി​ൽ ഇ​രു​വ​രും അ​ടി​ച്ചു​പി​രി​ഞ്ഞു.

പി​ന്നീ​ട് ഇ​വ​ർ ത​മ്മി​ലു​ണ്ടാ​കു​ന്ന വ​ഴ​ക്കു​ക​ൾ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ലാ​യി​രു​ന്നു എ​ല്ലാ​വ​ർ​ക്കും താ​ത്പ​ര്യം. ര​ണ്‍​ബീ​റും ക​ത്രീ​ന​യും പ്ര​ധാ​ന​വേ​ഷ​ത്തി​ൽ എ​ത്തി​യ ‘ജാ​ഗ ജാ​സൂ​സ്’ എ​ന്ന ചി​ത്രം തി​യ​റ്റ​റി​ൽ ഹി​റ്റാ​യി ഓ​ടു​ന്പോ​ൾ ഇ​തി​ലെ ഒ​രു ഗാ​നം ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​ണ്. ഇ​രു​വ​രും ത​മ്മി​ലു​ള്ള വ​ഴ​ക്കാ​ണ് ഗാ​ന​ത്തി​ന്‍റെ പ്ര​മേ​യം. ഈ ​ഗാ​ന​ത്തി​ന് ഇ​രു​വ​രു​ടേ​യും ശ​രി​ക്കു​ള്ള ജീ​വി​ത​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് ബോ​ളി​വു​ഡി​ലെ സം​സാ​രം. പാട്ടിലെ വരികൾക്കുപോലും ഇവരുടെ ജീവിതവുമായി ബന്ധമുണ്ടത്രേ.

എ​ന്നാ​ൽ ത​ങ്ങ​ൾ ത​മ്മി​ൽ ഒ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്നാ​ണ് ക​ത്രീ​ന പ​റ​യു​ന്ന​ത്. പു​റ​മേ നി​ന്നു നോ​ക്കു​ന്ന​വ​ർ​ക്ക് വ​ഴ​ക്കാ​യി തോ​ന്നാം. എ​ന്നാ​ൽ അ​ത് ഞ​ങ്ങ​ൾ ആ​സ്വ​ദി​ക്കു​ക​യാ​ണ്. ഞ​ങ്ങ​ൾ ചി​ല​പ്പോ​ൾ പ​ര​സ്പ്പ​രം കാ​ലി​ൽ പി​ടി​ച്ച് വ​ലി​ച്ച് നി​ല​ത്തി​ട്ടെ​ന്നു​വ​രാം. പ​ക്ഷെ അ​ത് ഞങ്ങ​ളു​ടെ ഇ​ട​യി​ലെ ത​മാ​ശ​ക​ളാ​ണ്. സ്വ​കാ​ര്യ ജീ​വി​ത​ത്തി​ന് പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന​തു​കൊ​ണ്ട് ര​ൺ​ബീ​റു​മാ​യി പി​രി​യാ​നു​ള്ള കാ​ര​ണം പ​റ​യി​ല്ല. നീ​യും ഞാ​നും എ​ന്ന ത​ര​ത്തി​ൽ പ​ര​സ്പ​രം ബ​ഹു​മാ​നി​ക്കു​ക​യും അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന എ​ന്നാ​ൽ ഏ​റെ ത​മാ​ശ​ക​ൾ നി​റ​ഞ്ഞ​താ​ണ് ഞ​ങ്ങ​ളു​ടെ ബ​ന്ധം - ക​ത്രീ​ന പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.