റിയ സെൻ വിവാഹിതയായി; രഹസ്യമായി
Monday, August 21, 2017 11:54 PM IST
സ​ന്തോ​ഷ് ശി​വ​ൻ സം​വി​ധാ​നം ചെ​യ്ത അ​ന​ന്ത​ഭ​ദ്രം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്കു സു​പ​രി​ചി​ത​യാ​യ ബോ​ളി​വു​ഡ് ന​ടി റി​യ സെ​ൻ വി​വാ​ഹി​ത​യാ​യി. അ​ന​ന്ത​ഭ​ദ്ര​ത്തി​ൽ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ സ​ഹോ​ദ​രി​യാ​യ ഭ​ദ്ര എ​ന്ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തി​യ റി​യ സെ​ൻ ക​ഴി​ഞ്ഞ ദി​വ​സം ര​ഹ​സ്യ​മാ​യി വി​വാ​ഹം ചെ​യ്ത​ത് ബോ​ളി​വു​ഡ് സി​നി​മാ ലോ​ക​ത്തെ ഞെ​ട്ടി​ച്ചു എ​ന്നാ​ണു വാ​ർ​ത്ത. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ത്ത ല​ളി​ത​മാ​യ ച​ട​ങ്ങാ​യി​രു​ന്നു റി​യ സെ​ന്നി​ന്‍റെ വി​വാ​ഹം.

കു​റ​ച്ചു നാ​ളാ​യി റി​യ സെ​ന്നി​ന്‍റെ വി​വാ​ഹ​ത്തെക്കു റി​ച്ച് സം​സാ​ര​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ത്ര​പെ​ട്ടെന്ന് അ​ത് സം​ഭ​വി​ക്കും എ​ന്ന് ആ​രാ​ധ​ക​ർ ക​രു​തി​യി​രു​ന്നി​ല്ല. പൂ​ന​യി​ൽ വ​ച്ച് അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ത്ത വി​വാ​ഹ​മാ​യി​രു​ന്നു അ​ത്. ഏ​റെ നാ​ളാ​യി പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന വി​വാ​ഹം എ​ന്തു​കൊ​ണ്ട് ഇ​ത്ര പെ​ട്ടെന്ന് ര​ഹ​സ്യ​മാ​യി ന​ട​ത്തി എ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പപ്പ​രാ​സി​ക​ൾ റി​യ സെ​ൻ ഗ​ർ​ഭി​ണി​യാ​യി​രു​ന്നു​വെ​ന്ന ക​ണ്ടെ​ത്ത​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ശി​വം തി​വാ​രി എ​ന്ന ചെ​റു​പ്പ​ക്കാ​ര​നു​മാ​യി നീ​ണ്ട നാ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു റി​യ സെ​ൻ. വീ​ട്ടു​കാ​രു​ടെ സ​മ്മ​തം കി​ട്ടു​ന്ന​തി​ന് മു​ന്പേ ന​ടി ഗ​ർ​ഭി​ണി​യാ​യ​ത്രെ. അ​തോ​ടെ വി​വാ​ഹം പെ​ട്ടെന്ന് ന​ട​ത്തു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ ശ്രീ​ശാ​ന്തി​നൊ​പ്പ​വും അ​ഷ്മി​ത് പ​ട്ടേ​ലി​നൊ​പ്പ​വും റി​യ സെ​ന്നി​ന്‍റെ പേ​ര് ഗോ​സി​പ്പു കോ​ള​ങ്ങ​ളി​ൽ വ​ന്നി​രു​ന്നു. എ​ന്നാ​ൽ അ​പ്പോ​ൾ ത​ന്നെ ആ ​പ്ര​ണ​യ ഗോ​സി​പ്പ് നി​ഷേ​ധി​ച്ച് ന​ടി രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തിരുന്നു.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.