ഇവളുടെ മാറ്റത്തിൽ അഭിമാനിക്കുന്നു..! ഹൃത്വിക്കിന്‍റെ ചിത്രം വൈറൽ
Sunday, September 10, 2017 12:18 AM IST
ബോ​ളി​വു​ഡ് സൂ​പ്പ​ർ​സ്റ്റാ​ർ ഹൃ​ത്വി​ക് റോ​ഷ​ൻ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന മു​തി​ർ​ന്ന സ​ഹോ​ദ​രി സു​നൈ​നാ റോ​ഷ​ന്‍റെ ചി​ത്ര​ങ്ങ​ൾ ക​ണ്ട് അ​ന്പ​ര​ന്നി​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രാ​ധ​ക​ർ. സുനൈനയ്ക്കുണ്ടായ മാ​റ്റ​ങ്ങ​ളാ​ണ് മ​റ്റു​ള്ള​വ​രെ പോ​ല ത​ന്നെ ഹൃ​ത്വി​ക്കി​ലും അ​ന്പ​ര​പ്പു​ള​വാ​ക്കി​യ​ത്. "​ഇ​തി​നാ​ണ് രൂ​പമാ​റ്റം എ​ന്നു പ​റ​യു​ന്ന​ത്. നി​ങ്ങ​ളി​ൽ ഞാ​ൻ അ​ഭി​മാ​നി​ക്കു​ന്ന സ​ഹോ​ദ​രീ..' എ​ന്ന അ​ടി​ക്കു​റിപ്പോടെയാണ് അ​ദ്ദേ​ഹം ചി​ത്രം പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

ഹൃ​ത്വി​ക്കിനേക്കാൾ ര​ണ്ടു​വ​യ​സി​നു മു​തി​ർ​ന്ന​താ​ണ് സു​നൈ​ന. അ​ദ്ദേ​ഹം ത​ന്നെ പ​ങ്കു​വച്ചി​രി​ക്കു​ന്ന സു​നൈ​ന​യു​ടെ പ​ഴ​യ ചി​ത്ര​ത്തി​ൽ ഇ​വ​രു​ടെ അ​മി​തവണ്ണത്തെക്കുറിച്ച് മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കും. വ​ള​രെ സു​ന്ദ​രി​യാ​യാ​ണ് ഇ​വ​ർ പു​തി​യ ചി​ത്ര​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന​ത്. ഈ ​ചി​ത്ര​ങ്ങ​ൾ ഇ​പ്പോ​ൾ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.




മോ​ഹ​ൻ ന​ഗ​ർ എ​ന്ന​യാ​ളെ​യാ​ണ് സു​നൈ​ന വി​വാ​ഹം ചെ​യ്യ്ത​ത്. ഇ​രു​വ​ർ​ക്കും ഒ​രു മ​ക​ളു​ണ്ട് സു​രാ​നി​ക സോ​നി. അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് സു​നൈ​ന​യ്ക്ക് കാ​ൻ​സ​ർ പി​ടി​പ്പെ​ട്ടി​രു​ന്നു. പ​ക്ഷെ ദീ​ർ​ഘ​കാ​ല​ത്തെ ചി​കി​ത്സ​യ്ക്ക് ശേ​ഷം ഇ​വ​ർ അ​തി​ൽ നി​ന്നും ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. 2014ൽ ​ഇ​വ​ർ പി​താ​വ് രാ​കേ​ഷ് റോ​ഷ​നെ കു​റി​ച്ച് ആ​ത്മ​ക​ഥ എ​ഴു​തി​യി​രു​ന്നു. "ടു ഡാ​ഡ് വി​ത്ത് ല​വ്' എ​ന്നാ​ണ് പു​സ്ത​ക​ത്തി​ന്‍റെ പേ​ര്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.