‌ഐശ്വര്യയ്ക്ക് ഇറാനിൽ നിന്ന് ഒരു അപര
Monday, November 13, 2017 2:08 AM IST
വി​ശ്വ​സു​ന്ദ​രി​യാ​യി​ട്ടു കാ​ല​മേ​റെ​യാ​യി​ട്ടും ഇ​ന്നും തി​ള​ങ്ങി നി​ൽ​ക്കു​ന്ന ന​ടി ത​ന്നെ​യാ​ണ് ഐ​ശ്വ​ര്യ റാ​യി. എ​ന്നാ​ൽ ഐ​ശ്വ​ര്യ​യ്ക്ക് വെ​ല്ലു​വി​ളി​യാ​യി ഒ​രു അ​പ​ര വ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​റാ​നി​ൽ നി​ന്നു​മു​ള്ള മ​ഹ്‌ല​ഗ ജ​ബേ​രി എ​ന്ന മോ​ഡ​ലാ​ണ് ഐ​ശ്വ​ര്യ​യു​മാ​യി സാ​മ്യ​മു​ള്ള ചി​ത്ര​ങ്ങ​ൾ പു​റ​ത്തുവി​ട്ട​ത്. ഗ്ലാ​മ​ർ ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി ഇ​ന്‍റ​ർ​നെ​റ്റി​നെ നി​ശ്ച​ല​മാ​ക്കി​യ മ​ഹ്‌ല​ഗ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ഇ​പ്പോ​ൾ പു​റ​ത്തുവിട്ടി​രു​ന്ന ചി​ല ചി​ത്ര​ങ്ങ​ൾ കണ്ടാൽ ഐ​ശ്വ​ര്യ റാ​യി​ ആണെന്നേ തോന്നൂ. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി മ​ഹ്‌ല​ഗ​യു​ടെ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യി​രു​ന്നു.

മ​ഹ്‌ല​ഗ​യു​ടെ ചി​ത്ര​ങ്ങ​ൾ ക​ണ്ട​പ്പോ​ൾ ഐ​ശ്വ​ര്യ റാ​യി​യും ഞെ​ട്ടിപ്പോ​യി​ട്ടു​ണ്ടാ​വു​മെ​ന്നാ​ണ് പ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്. മോ​ഡ​ൽ പു​റ​ത്തുവി​ട്ട ചി​ല ചി​ത്ര​ങ്ങ​ളി​ൽ ഐ​ശ്വ​ര്യ റാ​യി​യു​മാ​യി പ​ല സാ​മ്യ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.

വി​ട​ർ​ന്ന ചു​ണ്ടു​ക​ളും ന​ക്ഷ​ത്ര ക​ണ്ണു​ക​ളു​മാ​ണ് ഐ​ശ്വ​ര്യ​യു​ടെ സൗ​ന്ദ​ര്യ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. ഇ​ത് ത​ന്നെ​യാ​ണ് മ​ഹ്‌ല​ഗ​യു​ടെ ചി​ത്ര​ങ്ങ​ളി​ലും കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. ഒ​റ്റ​നോ​ട്ട​ത്തി​ൽ ഐ​ശ്വ​ര്യ ത​ന്നെ​യാ​ണെ​ന്ന് ആ​രും പ​റ​ഞ്ഞ് പോ​വും.



ഇ​റാ​നി​ൽ 1989ലാ​യി​രു​ന്നു മ​ഹ്‌ല​ഗ ജ​ബേ​രി​യു​ടെ ജ​ന​നം. ഇ​പ്പോ​ൾ 27 വ​യ​സു​ള്ള ഈ ​സു​ന്ദ​രി മോ​ഡ​ലിംഗിൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്. അ​മേ​രി​ക്ക​യി​ലെ സാ​ൻ​ഡി​യാ​ഗോ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് മോ​ഡ​ലിംഗിൽ സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. ശ​രീ​ര​സം​ര​ക്ഷ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ചയ്​ക്കും ത​യാ​റാ​വാ​ത്ത ഐ​ശ്വ​ര്യ റാ​യി​യെ പോ​ലെ ത​ന്നെ​യാ​ണ് മ​ഹ്‌ല​ഗയും.

ഡ​യ​റ്റിംഗിലൂ​ടെ ശ​രീ​ര​ത്തെ പെ​ർ​ഫെ​ക്ടാ​യി കൊ​ണ്ടു ന​ട​ക്കു​ക​യാ​ണ് മ​ഹ്‌ല​ഗ. ഗ്ലാ​മ​ർ ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തു​ന്ന​താ​ണ് ന​ടി​യു​ടെ ഇ​ഷ്ട​വി​നോ​ദ​ങ്ങ​ളി​ലൊ​ന്ന്. അ​വ​യെ​ല്ലാം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തുവ​രു​ന്ന​തി​നു​ള്ളി​ൽ ത​ന്നെ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രു​ന്നു. 16 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് മ​ഹ്‌ല​ഗ ജ​ബേ​രി​യെ ഫോ​ളോ ചെ​യ്യു​ന്ന​ത്.