ഒടുവിൽ അവർ വിവാഹിതരാകുന്നു..?
Sunday, December 3, 2017 1:20 AM IST
ബോ​ളി​വു​ഡ് സു​ന്ദ​രി ന​ർ​ഗീ​സ് ഫ​ക്രി​യും ന​ട​നും നി​ർ​മാ​താ​വു​മാ​യ ഉ​ദ​യ് ചോ​പ്ര​യും ത​മ്മി​ൽ വി​വാ​ഹി​ത​രാ​കാ​ൻ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. വ​രു​ന്ന വ​ർ​ഷം ഇ​വ​ർ വി​വാ​ഹി​ത​രാ​കു​മെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ വ​രു​ന്ന​ത്.

ന​ർ​ഗീ​സ് ഇ​പ്പോ​ൾ ന്യൂ​യോ​ർ​ക്കി​ലാ​ണ് താ​മ​സം. ഇ​രു​വ​രും ത​മ്മി​ൽ നാ​ളു​ക​ളാ​യി ഡേ​റ്റിം​ഗി​ലാ​യി​രു​ന്നു. വി​വാ​ഹം ക​ഴി​ക്കാ​തെ ഇ​രു​വ​രും ഒ​ന്നി​ച്ചു താ​മ​സി​ക്കു​ക​യാ​ണെ​ന്നു വ​രെ വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. അ​ടു​ത്തി​ടെ ന​ർ​ഗീ​സ് ഫ​ക്രി ഗ​ർ​ഭി​ണി​യാ​ണെ​ന്ന ത​ര​ത്തി​ൽ ഗോ​സി​പ്പ് പ്ര​ച​രി​ച്ചി​രു​ന്നു. വി​വാ​ഹി​ത​പോ​ലു​മാ​കാ​ത്ത ന​ടി ഗ​ർ​ഭി​ണി​യാ​യെ​ന്നും അ​തു​കൊ​ണ്ടാ​ണ് സി​നി​മ​ക​ളി​ൽ നി​ന്നും വി​ട്ടു​നി​ൽ​ക്കു​ന്ന​തെ​ന്നു​മാ​യി​രു​ന്നു ഗോ​സി​പ്പ്. എ​ന്നാ​ൽ വാ​ർ​ത്ത നി​ഷേ​ധി​ച്ച് ന​ടി ത​ന്നെ രം​ഗ​ത്തെ​ത്തി. താ​ൻ ഗ​ർ​ഭി​ണി​യ​ല്ലെ​ന്നും പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്നും ന​ടി ട്വീ​റ്റ് ചെ​യ്തു.

ഉ​ദ​യ് ചോ​പ്ര​യു​മാ​യു​ള്ള പ്ര​ണ​യ​ബ​ന്ധം ത​ക​ർ​ന്ന​താ​യും ഇ​ട​യ്ക്ക് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. ത​ങ്ങ​ൾ​ക്കെ​തി​രാ​യി എ​ന്തു വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചാ​ലും അ​തെ​ല്ലാം അ​വ​ഗ​ണി​ക്കാ​നാ​ണ്ര​തേ ന​ർ​ഗീ​സി​ന്‍റെ​യും ഉ​ദ​യി​ന്‍റെ​യും തീ​രു​മാ​നം. ഇ​നി​യും ഡേ​റ്റിം​ഗ് നീ​ട്ടി​ക്കൊ​ണ്ടു​പോ​ക​രു​തെ​ന്ന് പ​ല​രും ഉ​പ​ദേ​ശി​ച്ച​തി​ന്‍റെ ഫ​ല​മാ​യി​ട്ടാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.