എ​ന്‍റെ ജീ​വി​തം ഒ​രി​ക്ക​ലും സി​നി​മ​യാ​ക്കി​ല്ല: അ​ക്ഷ​യ് കു​മാ​ർ
Monday, July 30, 2018 4:12 PM IST
എ​ന്‍റെ ജീ​വി​തം ഒ​രി​ക്ക​ലും സി​നി​മ​യാ​ക്കി​ല്ലെ​ന്ന് ബോ​ളി​വു​ഡ് സൂ​പ്പ​ർ​സ്റ്റാ​ർ അ​ക്ഷ​യ് കു​മാ​ർ. ചി​ല ബോ​ളി​വു​ഡ് താ​ര​ങ്ങ​ളു​ടെ ജീ​വി​തം സി​നി​മ​യാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. ആ​രു​ടെ​യെ​ല്ലാം ജീ​വി​തം സി​നി​മ​യാ​യാ​ലും ആ​ക്കൂ​ട്ട​ത്തി​ൽ എ​ന്‍റെ ജീ​വി​തം സി​നി​മ​യാ​കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് താ​രം. ച​രി​ത്ര​ത്തി​ൽ ന​മ്മ​ളെ അ​തി​ശ​യ​പ്പെ​ടു​ത്തു​ന്ന നി​ര​വ​ധി​യാ​ളു​ക​ളു​ണ്ട്. ത​പ​ൻ​ദാ​സ്, അ​രു​ണാ​ച​ലം മു​രു​കാ​ന​ന്ദം ഇ​വ​രെ​ല്ലാം വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ൽ ഇ​ന്ത്യ​യെ ന​യി​ച്ച​വ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്‍റെ ജീ​വി​തം സി​നി​മ​യാ​യാ​ൽ ഞാ​ൻ സ്വ​യം വി​ഡ്ഢി​യാ​കും. ഒ​രി​ക്ക​ൽ പോ​ലും ഞാ​ൻ അ​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ച്ചി​ട്ടി​ല്ല. ശ​രി​ക്കു​മു​ള്ള ഹി​റോ​ക്ക​ളു​ടെ ജീ​വി​തം സി​നി​മ​യാ​ക്കാ​നാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഒ​രു പ്ര​മേ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള സി​നി​മ വി​ജ​യി​ച്ചാ​ൽ എ​ല്ലാ​വ​രും അ​തി​നു പു​റ​കേ​യാ​ണ്. എ​ല്ലാ​വ​രും ഒ​രേ പ്ര​മേ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സി​നി​മ​യൊ​രു​ക്കും.

ഒ​രു സി​നി​മ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ പി​ന്നെ എ​ല്ലാ​വ​രും മ​റ്റെ​ന്തെ​ങ്കി​ലും തേ​ടി​യാ​യി​രി​ക്കും ഓ​ടു​ക​യെ​ന്നും അ​ക്ഷ​യ് കു​മാ​ർ പ​റ​ഞ്ഞു. ഹോ​ക്കി​യി​ലെ ഇ​ന്ത്യ​യു​ടെ സു​വ​ർ​ണ കാ​ല​ഘ​ട്ട​ത്തെ​ക്കു​റി​ച്ച് പ​റ​യു​ന്ന ഗോ​ൾ​ഡാ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന അ​ക്ഷ​യ് കു​മാ​ർ ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.