അന്നു പ​ണം ആവശ്യമാ​യി​രു​ന്നു: ഇല്യാന
Friday, March 2, 2018 9:54 AM IST
ഒ​രു​പാ​ട് സി​നി​മ​ക​ളി​ൽ ത​ന്‍റെ ഗ്ലാ​മ​റ​സ് റോ​ളു​ക​ളി​ലൂ​ടെ ആ​ളു​ക​ളെ ത്ര​സി​പ്പി​ച്ചി​ട്ടു​ള്ള ന​ടി​യാ​ണ് തെ​ന്നി​ന്ത്യ​ൻ സു​ന്ദ​രി ഇ​ല്യാ​ന. ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ൾ ചെ​യ്ത​തി​നെ​ക്കു​റി​ച്ചു താ​ര​സു​ന്ദ​രി​യു​ടെ വി​ശ​ദീ​ക​ര​ണം ഇ​ങ്ങ​നെ, സി​നി​മ​യി​ലെ​ത്തി​യ കാ​ല​ത്ത് എ​നി​ക്ക് ഇ​തേ​ക്കു​റി​ച്ചൊ​ന്നും വ​ലി​യ ധാ​ര​ണ​ക​ളി​ല്ലാ​യി​രു​ന്നു. ആ​ദ്യ ചി​ത്ര​ത്തി​ൽ എ​ന്‍റെ വ​യ​റി​ൽ ഒ​രു ശം​ഖ് വീ​ഴു​ന്ന രം​ഗ​മു​ണ്ടാ​യി​രു​ന്നു.

എ​ന്തി​നാ​ണ് ഇ​ങ്ങ​നെ​യൊ​രു രം​ഗം എ​ന്നു ചോ​ദി​ച്ച​പ്പോ​ൾ നി​ങ്ങ​ളു​ടെ വ​യ​ർ സു​ന്ദ​ര​മാ​യ​തു​കൊ​ണ്ടാ​ണെ​ന്ന് സം​വി​ധാ​യ​ക​ൻ മ​റു​പ​ടി പ​റ​ഞ്ഞു. പി​ന്നീ​ടൊ​രു സി​നി​മ​യി​ൽ വ​യ​റി​നു ചു​റ്റും പൂ​ക്ക​ൾ വ​ച്ച് ഷൂ​ട്ട് ചെ​യ്ത​പ്പോ​ൾ ആ ​സം​വി​ധാ​യ​ക​നും പ​റ​ഞ്ഞ​ത് ഇ​തു ത​ന്നെ. സം​വി​ധാ​യ​ക​ർ ഇ​തൊ​ക്കെ സൗ​ന്ദ​ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യും ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ഘ​ട​ക​മാ​യു​മാ​യാ​ണ് കാ​ണു​ന്ന​ത്.

ഗ്ലാ​മ​റ​സാ​യി ഷൂ​ട്ട് ചെ​യ്യു​ന്ന​തി​ൽ എ​നി​ക്ക് വി​രോ​ധ​മി​ല്ലെ​ങ്കി​ലും ഒ​രു​പാ​ടാ​വു​ന്പോ​ൾ അ​ത് അ​സ​ഹ​നീ​യ​മാ​കും.​തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ ഇ​ത്ത​രം സീ​നു​ക​ൾ സാ​ധാ​ര​ണ​മാ​ണെ​ങ്കി​ലും ബോ​ളി​വു​ഡി​ൽ അ​ത്ര​യ​ധി​കം എ​നി​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​ട്ടി​ല്ല. സി​നി​മ​യി​ൽ വ​ന്ന കാ​ല​ത്ത് പ​ണ​മാ​യി​രു​ന്നു ആ​വ​ശ്യം. കി​ട്ടി​യ എ​ല്ലാ സി​നി​മ​ക​ളി​ലും ഒ​ന്നും നോ​ക്കാ​തെ അ​ഭി​ന​യി​ച്ചു.​പി​ന്നീ​ട് അ​ത്ത​രം റോ​ളു​ക​ൾ വേ​ണ്ടെ​ന്നു വ​യ്ക്കാ​ൻ തു​ട​ങ്ങി. ഇ​പ്പോ​ൾ സി​നി​മ തി​ര​ഞ്ഞെ​ടു​ക്കു​ന്പോ​ൾ എ​നി​ക്ക് എ​ന്‍റേതാ​യ ചി​ല മാ​ന​ദ​ണ്ഡ​ങ്ങ​ളു​ണ്ട് - ഇ​ല്യാ​ന പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.