മോ​ഡേ​ണ്‍ വേ​ഷം ധ​രി​ച്ചാ​ലെ​ന്താ കു​ഴ​പ്പം..?
Monday, June 4, 2018 5:22 PM IST
ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യാ​യി എ​ന്നു​വ​ച്ച് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്പോ​ൾ ഗ്ലാ​മ​ർ​പ്ര​ദ​ർ​ശ​നം പാ​ടി​ല്ലെ​ന്നു​ണ്ടോ‍‍? പാ​ടി​ല്ലെ​ന്നാ​ണ് ഒ​രു കൂ​ട്ടം ബോ​ളി​വു​ഡ് പ്രേ​ക്ഷ​ക​ർ ബോ​ളി​വു​ഡ് സു​ന്ദ​രി ക​രീ​ന ക​പൂ​റി​നോ​ട് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ശ​ശാ​ങ്ക ഘോ​ഷ് സം​വി​ധാ​നം ചെ​യ്ത വീ​രേ ദി ​വെ​ഡിം​ഗ് എ​ന്ന ചി​ത്ര​മാ​ണ് ക​രീ​ന​യു​ടേ​താ​യി പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഏ​റ്റ​വും പു​തി​യ ചി​ത്രം. വീരേ ദി ​വെ​ഡിം​ഗി​ൽ ഗ്ലാ​മ​ർ വേ​ഷ​ത്തി​ൽ ക​രീ​ന​യെ​ത്തു​ന്നു​ണ്ട്. ക​രീ​ന​യും സോ​ന​വും ഗ്ലാ​മ​ർ വേ​ഷ​ത്തി​ലെ​ത്തി​യ ചി​ത്ര​ത്തി​ലെ പാ​ട്ട് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ക​രീ​ന ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് ചി​ല​ർ രം​ഗ​ത്തെ​ത്തി. ഒ​രു കു​ഞ്ഞി​ന്‍റെ അ​മ്മ​യ്ക്കു ചേ​ർ​ന്ന വ​സ്ത്ര​ധാ​ര​ണ​മ​ല്ല ക​രീ​ന​യു​ടേ​തെ​ന്ന വി​മ​ർ​ശ​ന​വു​മാ​യാ​ണ് ചി​ല​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്ന​ത്. അ​മ്മ​മാ​ർ​ക്ക് ഇ​ണ​ങ്ങു​ന്ന വ​സ്ത്ര​ങ്ങ​ളാ​ണ് ക​രീ​ന ധ​രി​ക്കേ​ണ്ട​തെ​ന്നും വി​മ​ർ​ശ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ന്നാ​ൽ ഇ​തി​നെ​തി​രെ പ​ര​സ്യ​മാ​യി തു​റ​ന്ന​ടി​ച്ചി​രി​ക്കു​ക​യാ​ണ് ക​രീ​ന. ഒ​രാ​ൾ​ക്ക് ഇ​ണ​ങ്ങു​ന്ന വ​സ്ത്രം എ​ന്താ​ണോ അ​താ​ണ് അ​വ​ർ ധ​രി​ക്കു​ക.​അ​മ്മ​മാ​ർ​ക്ക് ചേ​രു​ന്ന വ​സ്ത്രം എ​ന്താ​ണെ​ന്ന് എ​നി​ക്ക​റി​യി​ല്ല. എ​ന്‍റെ അ​മ്മ​യും മോ​ഡേ​ണ്‍ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കാ​റു​ണ്ട്. അ​വ​രെ ഇ​പ്പോ​ഴും അ​ത്ത​രം വ​സ്ത്ര​ങ്ങ​ളി​ൽ കാ​ണാ​ൻ ന​ല്ല ഭം​ഗി​യാ​ണ്. സ്ത്രീ​ക​ൾ​ക്ക് ഇ​ഷ്ട​മു​ള​ള വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കാ​വു​ന്ന ഒ​രു കു​ടും​ബ​ത്തി​ൽ നി​ന്നാ​ണ് ഞാ​ൻ വ​രു​ന്ന​ത്. എ​നി​ക്ക് ഒ​രു കു​ട്ടി​യു​ള​ള​തി​നാ​ൽ അ​ത്ത​രം വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്ക​രു​തെ​ന്ന​ല്ല അ​ർ​ത്ഥം. ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ങ്കി​ൽ ആ​ർ​ക്കാ​യാ​ലും ഏ​ത് ത​രം വ​സ്ത്രം വേ​ണ​മെ​ങ്കി​ലും ധ​രി​ക്കാം- ക​രീ​ന പ​റ​ഞ്ഞു.

അ​തേ​സ​മ​യം വീ​രേ ദി ​വെ​ഡിം​ഗി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് തി​യ​റ്റ​റു​ക​ളി​ൽ നി​ന്നു ല​ഭി​ക്കു​ന്ന​ത്. ക​രീ​ന​യും സോ​നം ക​പൂ​റുമ​ട​ക്ക​മു​ള​ള​വ​ർ ചി​ത്ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.