ആ പ്രണയം അവസാനിച്ചോ?
Wednesday, July 25, 2018 9:50 AM IST
ബോ​ളി​വു​ഡ് സു​ന്ദ​രി ക്രി​തി സ​ന​നും ബോ​ളി​വു​ഡ് ന​ട​ൻ സു​ശ​ന്ത് സിം​ഗ് ര​ജ്പു​ത്തും പ്ര​ണ​യ​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ക്രി​തി​യും സു​ശ​ന്തും ത​ങ്ങ​ൾ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ഇ​തു​വ​രെ പ​ര​സ്യ​മാ​യി സ​മ്മ​തി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ത​ങ്ങ​ൾ വേ​ർ​പി​രി​ഞ്ഞു​വെ​ന്ന കാ​ര്യ​വും ഇ​വ​ർ പ​ര​സ്യ​മാ​യി പ​റ​യി​ല്ല.

അ​തേ​സ​മ​യം, ഇ​രു​വ​രെ​യും ഇ​പ്പോ​ൾ ഒ​രു​മി​ച്ച് കാ​ണു​ന്നി​ല്ലാ​യെ​ന്നും ഇ​വ​ർ​ക്കി​ട​യി​ൽ അ​ക​ലം വ​ർ​ധി​ച്ച​താ​യും പ്ര​ണ​യ​ബ​ന്ധം ഇ​വ​ർ അ​വ​സാ​നി​പ്പി​ച്ച​താ​യു​മാ​ണ് വി​വ​ര​ങ്ങ​ൾ വ​രു​ന്ന​ത്. ര​ണ്ടു​പേ​രും ഇ​പ്പോ​ൾ ഷൂ​ട്ടിം​ഗ് തി​ര​ക്കി​ലാ​ണ്.

ഇ​ട​വേ​ള​ക​ൾ കി​ട്ടി​യാ​ൽ പോ​ലും ഇ​രു​വ​രും ഇ​പ്പോ​ൾ പ​ര​സ്പ​രം കാ​ണാ​ൻ ശ്ര​മി​ക്കു​ന്നി​ല്ല​ത്രേ. മു​ന്പ് അ​ങ്ങ​നെ​യ​ല്ലാ​യി​രു​ന്നു കാ​ര്യ​ങ്ങ​ൾ. ഷൂ​ട്ടിം​ഗ് ഇ​ട​വേ​ള​യി​ൽ അ​ല്പം സ​മ​യം കി​ട്ടി​യാ​ൽ ഇ​രു​വ​രും ഒ​ന്നി​ക്കു​മാ​യി​രു​ന്നു. ഒ​രു​മി​ച്ച് പു​റ​ത്തു​പോ​കും, സി​നി​മ​കാ​ണും, ഭ​ക്ഷ​ണം ക​ഴി​ക്കും, ഒ​രു​മി​ച്ചു​ള്ള ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്യും തു​ട​ങ്ങി കു​റേ ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.

സു​ശ​ന്തും ക്രി​തി​യും ഒ​ന്നി​ച്ച റാ​ബ്ത എ​ന്ന ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ൽ​വ​ച്ചാ​ണ് ഇ​വ​ർ പ്ര​ണ​യ​ത്തി​ലാ​യ​ത്. ഈ ​ചി​ത്രം ഒ​രു പ​രാ​ജ​യ​മാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​വ​രു​ടെ പ്ര​ണ​യം വ​ൻ വി​ജ​യ​മാ​യി മാ​റി. കു​റേനാ​ളു​കളായി ഇ​രു​വ​രും ത​മ്മി​ൽ ദൃ​ഢ​മാ​യ ബ​ന്ധ​ത്തി​ലാ​യി​രു​ന്നു.

ഹൗ​സ്ഫു​ൾ 4 എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രി​തി ഇ​പ്പോ​ൾ ല​ണ്ട​നി​ലാ​ണ്. സു​ശ​ന്ത് ആ​വ​ട്ടെ ജം​ഷ​ഡ്പൂ​രി​ൽ കി​സി ഒൗ​ർ മ​ന്നി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ജോ​ലി​ക​ളി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.