പ്രി​യ​ങ്ക ചോ​പ്ര, നി​ക്ക് ജോ​നാ​സ് വിവാഹ നിശ്ചയം കഴിഞ്ഞു
Saturday, July 28, 2018 9:38 AM IST
ബോ​ളി​വു​ഡ് താ​രം പ്രി​യ​ങ്ക ചോ​പ്ര​യും അ​മേ​രി​ക്ക​ൻ ഗാ​യ​ക​ൻ നി​ക്ക് ജോ​നാ​സും ത​മ്മി​ലു​ള്ള വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ ആ​ഴ്ച പ്രി​യ​ങ്ക ചോ​പ്ര​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വാ​ഹ​നി​ശ്ച​യം ന​ട​ത്തി​യ​താ​യി അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ക​ഴി​ഞ്ഞ വ​ർ​ഷം ന്യൂ​യോ​ർ​ക്കി​ൽ​വ​ച്ചു പ​രി​ച​യ​പ്പെ​ട്ട ഇ​രു​വ​രും ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ വി​വാ​ഹി​ത​രാ​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​തേ​സ​മ​യം പ്രി​യ​ങ്ക ചോ​പ്ര റി​പ്പോ​ർ​ട്ടു​ക​ളോ​ടു പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

വി​വാ​ഹ​നി​ശ്ച​യ മോ​തി​രം വാ​ങ്ങു​ന്ന​തി​നാ​യി ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ലെ ഒ​രു ആ​ഭ​ര​ണ​ശാ​ല നി​ക്ക് പൂ​ർ​ണ​മാ​യും അ​ട​പ്പി​ച്ചു എ​ന്ന റി​പ്പോ​ർ​ട്ടും പു​റ​ത്തു​വി​ന്നി​ട്ടു​ണ്ട്. നി​ക്ക് ഇ​ത്ത​ര​ത്തി​ൽ പെ​രു​മാ​റു​ന്ന​ത് ഇ​തി​നു​മു​ന്പ് സു​ഹൃ​ത്തു​ക്ക​ളോ കു​ടും​ബാം​ഗ​ങ്ങ​ളോ ക​ണ്ടി​ട്ടി​ല്ല. നി​ക്കി​ന്‍റെ പ്ര​വൃ​ത്തി​യി​ൽ ഏ​വ​രും അ​ന്പ​ര​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് - പീ​പ്പി​ൾ ഡോ​ട്ട് കോം ​റി​പ്പോ​ർ​ട്ട് ചെ​യ്തു. ര​ണ്ടു മാ​സ​ത്തി​ലേ​റെ​യായി ഇ​രു​വ​രും ഡേ​റ്റിം​ഗി​ലാ​ണ്.

പ്രി​യ​ങ്ക​യും നി​ക്കും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ മേ​യ് മു​ത​ലാ​ണ് പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. നി​ര​വ​ധി സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഇ​രു​വ​രെ​യും ഒ​രു​മി​ച്ച് ക​ണ്ട​താ​ണ് കാ​ര​ണം. ജൂ​ണി​ൽ ഇ​ന്ത്യ​യി​ലെ​ത്തി​യ ഇ​രു​വ​രും ആ​കാ​ശ് അം​ബാ​നി​യു​ടെ​യും ശ്‌​ലോ​ക മേ​ത്ത​യു​ടെ​യും വി​വാ​ഹ​നി​ശ്ച​യ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. പി​ന്നീ​ട് ഗോ​വ​യി​ൽ സ​ഹോ​ദ​ര​ൻ സി​ദ്ധാ​ർ​ഥി​നും ബ​ന്ധു പ​രി​ണീ​തി ചോ​പ്ര​ക്കു​മൊ​പ്പം അ​വ​ധി ആ​ഘോ​ഷി​ച്ചു. ഇ​തി​നി​ടെ നി​ക്ക് പ്രി​യ​ങ്ക​യു​ടെ അ​മ്മ മ​ധു ചോ​പ്ര​യെ സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.