അ​ന്ന് എ​ന്‍റെ നി​യ​ന്ത്ര​ണം വി​ട്ടു: ര​ൺ​വീ​ർ സിം​ഗ്
Monday, February 12, 2018 1:18 PM IST
പ​ത്മാ​വ​ത് എ​ന്ന ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തെ തു​ട​ർ​ന്ന് ന​ടി ദീ​പി​ക പ​ദു​ക്കോ​ണി​നെ​തി​രേ ഭീ​ഷ​ണി ഉ​യ​ർ​ന്ന​പ്പോ​ൾ ത​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടെ​ന്ന് ന​ട​ൻ ര​ൺ​വീ​ർ സിം​ഗ്.
ഭീ​ഷ​ണി​ക്കെ​തി​രേ ഉ​ട​ൻ താ​ൻ പ്ര​തി​ക​രി​ക്കാ​ൻ തു​നി​ഞ്ഞെ​ങ്കി​ലും അ​ത് പ്ര​ശ്നം ആ​ളി​ക്ക​ത്തി​ക്കുകയേയു​ള്ളൂ എ​ന്ന് സം​വി​ധാ​യ​ക​ൻ സ​ഞ്ജ​യ് ലീ​ലാ ബ​ൻ​സാ​ലി ഉ​പ​ദേ​ശി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് താ​ൻ സ്വ​യം നി​യ​ന്ത്രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ര​ൺ​വീ​ർ പ​റ​യു​ന്നു. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ര​ൺ​വീ​ർ സിം​ഗ് ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ത​നി​ക്ക് പ്ര​തി​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ത​ന്‍റെ ദേ​ഷ്യം മു​ഴു​വ​ൻ അ​ഭി​ന​യ​ത്തി​ലേ​ക്ക് വ​ഴി തി​രി​ച്ചു​വി​ട്ടെ​ന്നും ര​ൺ​വീ​ർ പ​റ​യു​ന്നു. ചി​ത്ര​ത്തി​ൽ അ​ലാ​വു​ദ്ദീ​ൻ ഖി​ൽ​ജി​യെ അ​വ​ത​രി​പ്പി​ച്ച​ത് ര​ൺ​വീ​ർ സിം​ഗാ​ണ്. ചി​ത്രം പു​റ​ത്തി​റ​ങ്ങി​യാ​ൽ ത​ങ്ങ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്നാ​യി​രു​ന്നു ര​ജ​പു​ത്ര ക​ർ​ണി​സേ​ന എ​ന്ന സം​ഘ​ട​ന​യി​ൽ​പ്പെ​ട്ട​വ​ർ ആ​ദ്യം ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. പി​ന്നീ​ട് ന​ടി ദീ​പി​ക​യു​ടെ മൂ​ക്കു ചെ​ത്തു​മെ​ന്നും ത​ല വെ​ട്ടു​മെ​ന്നും ഭീ​ഷ​ണി ഉ​യ​ർ​ന്നു.

ചി​ത്ര​ത്തി​ൽ അ​ലാ​വു​ദ്ദീ​ൻ ഖി​ൽ​ജി​യും റാ​ണി പ​ത്മി​നി​യും ത​മ്മി​ലു​ള്ള പ്ര​ണ​യ​രം​ഗ​ങ്ങ​ൾ ഉ​ണ്ടെ​ന്ന വാ​ർ​ത്ത പ​ര​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് വി​വാ​ദ​വും ഭീ​ഷ​ണി​യും ഉ​ണ്ടാ​യ​ത്. ലോ​ക​മെ​ന്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​ർ ചി​ത്ര​ത്തെ സ്വീ​ക​രി​ച്ച​താ​യും ര​ൺ​വീ​ർ സിം​ഗ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.