വിവാഹാലോചന സോഷ്യൽ മീഡിയയിൽ പങ്കുവച്ച് തപ്സി
Wednesday, March 28, 2018 9:45 AM IST
സി​നി​മാ താ​ര​ങ്ങ​ളോ​ട് അ​മി​ത​മാ​യി ആ​രാ​ധ​ന തോ​ന്നു​ന്ന​തും പി​ന്നീ​ടു പ​ല​തും കാ​ട്ടി​ക്കൂ​ട്ടു​ക​യും ചെ​യ്യു​ന്ന​വ​രെ​ക്കു​റി​ച്ചു വാ​ർ​ത്ത​ക​ൾ വ​രു​ന്ന​ത് പ​തി​വാ​ണ്. അ​ത്ത​ര​ത്തി​ൽ അ​ടു​ത്തി​ടെ ബോ​ളി​വു​ഡ് താ​ര​സു​ന്ദ​രി ത​പ്സി പ​ന്നു​വി​ന് ഒ​രു ആ​രാ​ധ​ക​ൻ അ​യ​ച്ച വി​വാ​ഹ ആ​ലോ​ച​നാ ക​ത്താ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

ത​പ്സി​യെ താ​ൻ ഒ​രു​പാ​ട് സ്നേ​ഹി​ക്കു​ന്നു എ​ന്നും ഈ ​ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ഒ​പ്പം ക​ഴി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും പ​റ​ഞ്ഞ് തു​ട​ങ്ങു​ന്ന ഇ-​മെ​യി​ൽ അ​യ​ച്ച യു​വാ​വ് ത​ന്‍റെ ഗു​ണ​ഗ​ണ​ങ്ങ​ളും പ​ങ്കുവ​ച്ചി​ട്ടു​ണ്ട്. താ​ൻ ഒ​രു വെ​ർ​ജി​ൻ ആ​ണെ​ന്നും സ​സ്യാ​ഹാ​രി​യാ​ണെ​ന്നും മ​ദ്യ​പ​ന​ല്ലെ​ന്നും, വേ​ണ​മെ​ങ്കി​ൽ നു​ണ പ​രി​ശോ​ധ​ന​യ്ക്കോ നാ​ർ​ക്കോ ടെ​സ്റ്റി​നോ ബ്രെ​യി​ൻ മാ​പ്പി​ങ് ടെ​സ്റ്റി​നോ ത​യ്യാ​റാ​ണെ​ന്നും ആ​രാ​ധ​ക​ൻ പ​റ​യു​ന്നു.

ഇ​നി ജീ​വി​ത​ത്തി​ൽ മ​റ്റെ​ന്തു വേ​ണം ബെ​സ്റ്റ് പ്രൊ​പ്പോ​സ​ൽ എ​വ​ർ എ​ന്ന കാ​പ്ഷ​നോ​ടെ​യാ​ണ് ത​പ്സി ഈ ​പ്രൊ​പ്പോ​സ​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.