അവരുടെ രാത്രി സഞ്ചാരം
Friday, January 19, 2018 10:00 AM IST
ബോ​ളി​വു​ഡി​ലെ യു​വ​നാ​യ​ക​ൻ വ​രു​ണ്‍ ധ​വാ​നും ന​ടാ​ഷ ദ​ലാ​ലും ക​ഴി​ഞ്ഞ രാ​ത്രി മും​ബൈ​യി​ലെ ബാ​ന്ദ്ര​യി​ൽ ക​റ​ങ്ങാ​നി​റ​ങ്ങി​യ​താ​ണ് ഇ​പ്പോ​ഴ​ത്തെ ചൂ​ടു​ള്ള ബോ​ളി​വു​ഡ് ച​ർ​ച്ച. ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ണ​യം ശ​ക്ത​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ന്നാ​ണ് പ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്. ഇ​വ​രു​ടെ ബ​ന്ധം വി​വാ​ഹ​ത്തി​ലെ​ത്തി​യേക്കും. 2018മ​ധ്യ​ത്തോ​ടെ ഇ​വ​ർ വി​വാ​ഹി​ത​രാ​കു​മെ​ന്നാണ് പപ്പരാസിക ൾ പ​റ​യു​ന്നു​ണ്ട്.

വ​രു​ണ്‍​ധ​വാ​ൻ അ​ടു​ത്തി​ടെ നാ​ലു ബെ​ഡ്റൂ​മു​ക​ളു​ള്ള പു​തി​യ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലേ​ക്ക് താ​മ​സം മാ​റ്റി​യി​രു​ന്നു. ഇ​ത് വി​വാ​ഹ​ത്തി​നു മു​ന്നോ​ടി​യാ​യി​ട്ടു​ള്ള ഒ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. പു​തി​യ വീ​ട്ടി​ൽ വ​രു​ണ്‍ ഒ​രു​ക്കി​യ പാ​ർ​ട്ടി​യി​ൽ ന​ടാ​ഷ​യും ഇ​രു​വ​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ളും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു.

വ​രു​ണും ന​ടാ​ഷ​യും ചെ​റു​പ്പം​മു​ത​ലേ കൂ​ട്ടു​കാ​രാ​ണ്. വ​ള​ർ​ന്ന​പ്പോ​ൾ അ​വ​ർ പ്ര​ണ​യ​ത്തി​ലാ​യി. ഇ​പ്പോ​ഴി​താ അ​വ​ർ വി​വാ​ഹത്തെക്കുറിച്ച് ചിന്തിക്കുന്നു. ഇ​തി​ലെ​ന്താ കു​ഴ​പ്പ​മെ​ന്നാ​ണ് വ​രു​ണി​ന്‍റെ കൂ​ട്ടു​കാ​രി​ലൊ​രാ​ൾ ചോ​ദി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.