അ​മ​ലാ പോ​ളി​ന്‍റെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ ചി​ത്രം അ​ർ​ജു​ൻ രാം​പാ​ലി​നൊ​പ്പം
Sunday, July 22, 2018 1:03 PM IST
തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി അ​മ​ല പോ​ൾ ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. ന​രേ​ഷ് മ​ൽ​ഹോ​ത്ര സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​മ​ല അ​ഭി​ന​യി​ക്കു​ന്ന​ത്. അ​ർ​ജു​ൻ രാം​പാ​ലാ​ണ് ഈ ​ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ.

റൊ​മാ​ന്‍റി​ക്ക് ത്രി​ല്ല​ർ ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന​ത് ഹി​മാ​ല​യ​ത്തി​ലാ​ണ്. മു​മ്പ് ബോ​ളി​വു​ഡി​ൽ നി​ന്നും നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ ത​ന്നെ തേ​ടി​വ​ന്നി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ താ​ൻ നി​ര​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​മ​ല പ​റ​ഞ്ഞു. ന​ല്ല ചി​ത്ര​ത്തി​നാ​യി താ​ൻ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ഓ​ഫ​ർ ത​ന്ന​വ​രൊ​ക്കെ ബി​ക്കി​നി​യി​ൽ അ​ഭി​ന​യി​ക്കു​വാ​ൻ ത​യാ​റാ​ണോ എ​ന്നാ​ണോ ചോ​ദി​ച്ചി​രു​ന്ന​ത്. ഞാ​ൻ അ​തേ എ​ന്നു പ​റ​യും. പി​ന്നീ​ട് അ​ത് അ​ല്ലാ​തെ വേ​റെ എ​ന്താ​ണ് എ​ന്‍റെ റോ​ളെ​ന്നു ചോ​ദി​ക്കും. അ​ങ്ങ​നെ ചി​ല സി​നി​മ​ക​ൾ ഞാ​ൻ വേ​ണ്ടെ​ന്നു വെ​ച്ചി​ട്ടു​ണ്ട്.

ന​രേ​ഷ് എ​ന്നോ​ട് ഒ​രു സി​നി​മ​യെ കു​റി​ച്ചു പ​റ​ഞ്ഞ​പ്പോ​ൾ എ​നി​ക്ക് താ​ത്പ​ര്യം തോ​ന്നി. ത​മി​ഴി​ലെ എ​ന്‍റെ പ്ര​ക​ട​നം ക​ണ്ടാ​ണ് അ​ദ്ദേ​ഹം എ​ന്നെ തേ​ടി വ​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ ഓ​ഡി​ഷ​ൻ പോ​ലും അ​ദ്ദേ​ഹം വേ​ണ്ടെ​ന്നു വെ​ച്ചു. അ​മ​ല പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.