ഷാ​രൂ​ഖ് നാ​യ​ക​ൻ; ധൂ​മി​ന് നാ​ലാം ഭാ​ഗ​മൊ​രു​ങ്ങു​ന്നു
Saturday, August 11, 2018 10:48 AM IST
ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​മാ​യ ധൂ​മി​ന് നാ​ലാം ഭാ​ഗ​മൊ​രു​ങ്ങു​ന്നു. ചി​ത്ര​ത്തി​ല​ഭി​ന​യി​ക്കു​വാ​ൻ ഷാ​രൂ​ഖ് ഖാ​ൻ സ​മ്മ​തം മൂ​ളി​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. 2004ൽ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗ​ത്ത് ജോ​ണ്‍ ഏ​ബ്ര​ഹാം, അ​ഭി​ഷേ​ക് ബ​ച്ച​ൻ, ഉ​ദ​യ് ചോ​പ്ര എ​ന്നി​വ​രാ​യി​രു​ന്നു കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്. സ​ഞ്ജ​യ് ഗ​ദ്വി​യാ​യി​രു​ന്നു ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത്.

2006ൽ ​ഋ​ത്വി​ക് റോ​ഷ​നെ നാ​യ​ക​നാ​ക്കി​യാ​ണ് സ​ഞ്ജ​യ് ഗ​ദ്വി ധൂം 2 ​അ​ണി​യി​ച്ചൊ​രു​ക്കി​യ​ത്. 2013ൽ ​വി​ജ​യ് കൃ​ഷ്ണ ആ​ചാ​ര്യ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന്‍റെ മൂ​ന്നാം ഭാ​ഗ​ത്ത് ആ​മി​ർ​ഖാ​ൻ ആ​യി​രു​ന്നു നാ​യ​ക​ൻ. മൂ​ന്നു ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ഷേ​ക് ബ​ച്ച​നും ഉ​ദ​യ് ചോ​പ്ര​യും ഉ​ണ്ടാ​യി​രു​ന്നു.

ബോ​ക്സ് ഓ​ഫീ​സി​ൽ വ​ൻ വി​ജ​യം നേ​ടി​യ മൂ​ന്ന് ചി​ത്ര​ങ്ങ​ളു​ടെ​യും പ്ര​മേ​യം മോ​ഷ​ണം ആ​ണ്. ചി​ത്ര​ത്തി​ന്‍റെ നാ​ലാം ഭാ​ഗ​മൊ​രു​ങ്ങു​മ്പോ​ൾ മ​റ്റു​താ​ര​ങ്ങ​ൾ ആ​രൊ​ക്ക​യാ​കും എ​ന്ന് വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.