സ​ഞ്ജു​വി​ൽ കാ​ണി​ച്ചി​രി​ക്കു​ന്ന​തെ​ല്ലാം സ​ത്യം: സ​ഞ്ജ​യ് ദ​ത്ത്
Sunday, July 1, 2018 4:32 PM IST
ബോ​ളി​വു​ഡ് താ​രം സ​ഞ്ജ​യ് ദ​ത്തി​ന്‍റെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി സം​വി​ധാ​യ​ക​ൻ രാ​ജ്കു​മാ​ർ ഹി​റാ​നി ഒ​രു​ക്കി​യ ചി​ത്രം സ​ഞ്ജു​വി​ന് തി​യ​റ്റ​റു​ക​ളി​ൽ നി​ന്നും മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​പ്പൊ​ഴി​ത ചി​ത്ര​ത്തെ കു​റി​ച്ച് സ​ഞ്ജ​യ് ദ​ത്ത് ത​ന്നെ പ​റ​യു​ക​യാ​ണ്.

"ചി​ത്ര​ത്തി​ൽ ര​ണ്‍​ബീ​റി​ന്‍റെ പ്ര​ക​ട​നം ഗം​ഭീ​ര​മാ​യി​ട്ടു​ണ്ട്. സി​നി​മ​യും വ​ള​രെ ന​ന്നാ​യി​ട്ടു​ണ്ട്. രാ​ജ് ജി, ​വി​ക്കി കൗ​ശ​ൽ എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ ജോ​ലി​ക​ൾ മ​നോ​ഹ​ര​മാ​യി ചെ​യ്തി​ട്ടു​ണ്ട്. സ്ക്രീ​നി​ൽ എ​ല്ലാ സ​ത്യ​ങ്ങ​ളും തു​റ​ന്നു​കാ​ണി​ച്ചി​ട്ടു​ണ്ട്,’ സ​ഞ്ജ​യ് ദ​ത്ത് പ​റ​ഞ്ഞു. സാ​ഹേ​ബ് ബി​വി ഓ​ർ ഗ്യാ​ങ്സ്റ്റ​ർ 3 എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ലോ​ഞ്ചി​നി​ടെ​യാ​ണ് സ​ഞ്ജ​യ് ദ​ത്ത് സി​നി​മ​യെ കു​റി​ച്ച് വാ​ചാ​ല​നാ​യ​ത്.

സ​ഞ്ജു റി​ലീ​സ് ദി​വ​സം ത​ന്നെ ചോ​ർ​ന്നി​രു​ന്നു. റി​ലീ​സ് ചെ​യ്ത മ​ണി​ക്കൂ​റു​ക​ൾ​ക്ക​മാ​ണ് ചി​ത്രം ഇ​ന്‍റ​ർ​നെ​റ്റി​ൽ എ​ത്തി​യ​ത്. ഇ​തി​നു പി​ന്നി​ൽ സ​ൽ​മാ​ൻ ഖാ​ന്‍റെ ആ​രാ​ധ​ക​രാ​ണെ​ന്നാ​യി​രു​ന്നു ര​ണ്‍​ബീ​ർ സി​ങ്ങി​ന്‍റെ ആ​രാ​ധ​ക​ർ പ​റ​ഞ്ഞി​രു​ന്ന​ത്.

ഇ​തി​ലെ ടോയ്‌ലെറ്റ് ചോ​രു​ന്ന രം​ഗം വെ​ട്ടി​മാ​റ്റ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട സെ​ൻ​സ​ർ​ബോ​ർ​ഡ്, എ​ന്തു​കൊ​ണ്ടാ​ണ് ചി​ത്രം ചോ​ർ​ന്ന​പ്പോ​ൾ ഒ​ന്നും പ്ര​തി​ക​രി​ക്കാ​ത്ത​തെ​ന്നും ആ​രാ​ധ​ക​ർ വ്യാ​പ​ക​മാ​യി ചോ​ദ്യ​മു​ന്ന​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.