ദീ​പി​ക​യും ര​ണ്‍​വീ​റും മോ​തി​രം കൈ​മാ​റി?
Monday, September 25, 2017 2:57 AM IST
ബോ​ളി​വു​ഡി​ന്‍റെ സ്വ​ന്തം പ്ര​ണ​യ​ജോ​ഡി​ക​ളാ​യ ദീ​പി​ക​യും ര​ണ്‍​വീ​ർ സിം​ഗും ര​ഹ​സ്യ​മാ​യി വി​വാ​ഹ നി​ശ്ച​യം ന​ട​ത്തി​യെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത ബോ​ളി​വു​ഡി​ൽ പ്ര​ച​രി​ക്കു​ന്നു.

ഇ​വ​രു​ടെ മോ​തി​ര കൈ​മാ​റ്റം ന​ട​ന്നു​വെ​ന്നാ​ണ് പപ്പ​രാ​സി​ക​ളു​ടെ ക​ണ്ടെ​ത്ത​ൽ.വെ​ക്കേ​ഷ​ൻ ആ​സ്വ​ദി​ക്കാ​നാ​യി ല​ണ്ട​നി​ലേ​ക്കു പ​റ​ന്ന അ​വ​ർ അ​വി​ടെ വ​ച്ച് ര​ഹ​സ്യ​മാ​യി മോ​തി​രം കൈ​മാ​റി​യെ​ന്ന് തെ​ളി​യി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഈ ​ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ​ഞ്ജ​യ് ലീ​ലാ ബ​ൻ​സാ​ലി സം​വി​ധാ​നം ചെ​യ്യു​ന്ന പ​ത്മാ​വ​തി​യി​ലാ​ണ് ഇ​രു​വ​രും അ​വ​സാ​ന​മാ​യി ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച​ത്.

ഈ ​ചി​ത്രം പു​റ​ത്തി​റ​ങ്ങി​യ​തി​ന് ശേ​ഷം വി​വാ​ഹി​ത​രാ​വാ​നാ​ണത്രേ ഇ​വ​രു​ടെ തീ​രു​മാ​നം. ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന പൊ​തു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ദീ​പി​ക​യു​ടെ കൈ​യി​ൽ അ​ണി​ഞ്ഞി​രു​ന്ന മോ​തി​ര​മാ​ണ് പ​പ്പ​രാ​സി​ക​ളി​ൽ സം​ശ​യം വ​രു​ത്തി​യ​ത്. പ​രി​പാ​ടി ആ​സ്വ​ദി​ക്കു​ന്ന​തി​നി​ട​യി​ൽ കൈ​യ​ടി​ക്കു​ന്ന ദീ​പി​ക​യു​ടെ കൈ​യി​ലെ മോ​തി​രം ചി​ത്ര​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യി കാ​ണു​ന്നു​ണ്ട്.



പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ സ​ഹോ​ദ​രി അ​നീ​ഷ പ​ദു​ക്കോ​ണി​നൊ​പ്പ​മാ​ണ് ദീ​പി​ക എ​ത്തി​യ​ത്. സ​ഹോ​ദ​രി​ക്കൊ​പ്പം പ​രി​പാ​ടി ആ​സ്വ​ദി​ക്കു​ന്ന ദീ​പി​ക​യു​ടെ ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ഇ​രു​വ​രും വി​വാ​ഹ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ നേ​ര​ത്തെ​യും പു​റ​ത്തു​വ​ന്നി​രു​ന്നു. എ​ന്താ​യാ​ലും ദീ​പി​ക​യും ര​ണ്‍​വീ​റും ത​മ്മി​ലു​ള്ള ര​ഹ​സ്യ മോ​തി​ര കൈ​മാ​റ്റ വാ​ർ​ത്ത ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം താ​ൻ വി​വാ​ഹി​ത​യ​ല്ലെ​ന്നും വി​വാ​ഹ നി​ശ്ച​യ​മൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നു​മാ​ണ് ദീ​പി​ക പ​റ​യു​ന്ന​ത്. എ​ന്നാ​ൽ പ​പ്പ​രാ​സി​ക​ളും ആ​രാ​ധ​ക​രും അ​തു വി​ശ്വ​സി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.