ദീപിക കടുത്ത മാനസികവിഷമത്തിൽ
Sunday, December 10, 2017 3:11 AM IST
ബോ​ളി​വു​ഡ് സു​ന്ദ​രി ദീ​പി​ക പ​ദു​ക്കോ​ണ്‍ മാ​ന​സി​ക വി​ഷ​മ​ത്തി​ലെ​ന്ന് റി​പ്പോ​ർ​ട്ട്. ദീ​പി​ക​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്രം പ​ത്മാ​വ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളാ​ണ് താ​ര​ത്തെ മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​ക്കി​യ​ത്. ഇ​തു​മൂ​ലം വി​ശാ​ൽ ഭ​ര​ദ്വാ​ജി​ന്‍റെ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത് ഉ​ട​നെ വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് താ​രം.

പ​ത്മാ​വ​തി​യി​ൽ അ​ഭി​ന​യി​ച്ച​തി​ന്‍റെ പേ​രി​ൽ വ​ധ​ഭീ​ഷ​ണി ഉ​ൾ​പ്പെ​ടെ താ​ര​ത്തി​നു നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു. ഇ​ർ​ഫാ​ൻ ഖാ​ൻ നാ​യ​ക​നാ​കു​ന്ന വി​ശാ​ൽ​ ഭ​ര​ദ്വാ​ജ് ചി​ത്രം ജ​നു​വ​രി​യി​ൽ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന​താ​ണ്. എ​ന്നാ​ൽ നാ​യി​ക​യാ​യ ദീ​പി​ക​യു​ടെ മാ​ന​സി​ക നി​ല ശ​രി​യാ​ക​ട്ടെ എ​ന്ന നി​ല​പാ​ടി​ലാ​ണ് വി​ശാ​ൽ.

മാ​ർ​ച്ചി​ൽ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വി​ശാ​ൽ. മാ​ർ​ച്ചി​നു മു​ന്പാ​യി പ​ത്മാ​വ​തി പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കാ​ൻ അ​തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക​ഴി​യു​മെ​ന്നും വി​ശാ​ൽ പ്ര​തീ​ക്ഷി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.