കങ്കണ മാനസികമായി തളർത്തി: ഹൃത്വിക്
Monday, October 9, 2017 12:43 AM IST
ഹൃ​തി​ക് റോ​ഷ​നെ​തി​രേ ക​ങ്ക​ണ റ​ണൗ​ത്ത് ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. ഈ ​ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് ഹൃ​ത്വിക് മ​റു​പ​ടി ന​ൽ​കാ​ത്ത​തെ​ന്തേ എ​ന്ന​താ​യി​രു​ന്നു ഇ​തു​വ​രെ എ​ല്ലാ​വ​രു​ടേ​യും ചോദ്യം.

എ​ന്നാ​ൽ വി​മ​ർ​ശ​ക​രെ​പ്പോ​ലും അ​ദ്ഭുത​പ്പെ​ടു​ത്തി ക​ങ്ക​ണ​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ഹൃ​ത്വിക് രം​ഗ​ത്തെ​ത്തി. ഇ​തോ​ടെ വി​ശ​ദീ​ക​ര​ണ​ത്തി​ന് എ​ന്തേ ഇ​ത്ര വൈ​കി എ​ന്ന​താ​യി എ​ല്ലാ​വ​രു​ടേ​യും ചോ​ദ്യം. ഇ​പ്പോ​ൾ ഇ​തി​നു​ള്ള മ​റു​പ​ടി​യും ഹൃ​ത്വി​ക് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ത​ന്‍റെ മ​ക്ക​ൾ​ക്കു​വേ​ണ്ടി​യാ​ണ് ഇ​പ്പോ​ൾ സ​ത്യം പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്.

ക​ങ്ക​ണ​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ ത​ന്നെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി. ത​ന്നെ മാ​ത്ര​മ​ല്ല ത​ന്‍റെ കു​ടും​ബ​ത്തേ​യും പ്ര​ത്യേ​കി​ച്ച് മ​ക്ക​ളേ​യും അ​ത് സാ​ര​മാ​യി ബാ​ധി​ച്ചു. ഇ​നി​യും താ​ൻ ഈ ​കാ​ര്യ​ത്തി​ൽ മൗ​നം തു​ട​ർ​ന്നാ​ൽ താ​നാ​ണ് തെ​റ്റു​കാ​ര​നെ​ന്നും ത​നി​ക്ക് ഭ​യ​മാ​ണെ​ന്നു​മൊ​ക്കെ ആ​ളു​ക​ൾ ക​രു​തും. അ​ത് ഒ​ഴി​വാ​ക്കാ​നാ​ണ് ഇ​പ്പോ​ൾ പ്ര​തി​ക​രി​ച്ച​ത്- പ്ര​സ്താ​വ​ന​യി​ൽ ഹൃ​ത്വിക് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.