കത്രീന ചിത്രത്തിൽ നിന്നു രൺവീർ പിന്മാറി; പിന്നിൽ ദീപിക?
Wednesday, June 14, 2017 3:29 AM IST
ര​ണ്‍​വീ​ർ-​ദീ​പി​ക പ്ര​ണ​യം പോ​ലെ ത​ന്നെ ബോ​ളി​വു​ഡി​ൽ പ​ര​സ്യ​മാ​യ ര​ഹ​സ്യ​മാ​ണ് ദീ​പി​ക-​ക​ത്രീ​ന കെയ്​ഫ് ശ​ത്രു​ത​യും. ഇ​പ്പോ​ൾ ഈ ​ശ​ത്രു​ത വീ​ണ്ടും മ​റ​നീ​ക്കി പു​റ​ത്തു​വ​ന്ന​ത് അ​ങ്ങാ​ടി​പ്പാ​ട്ടാ​യി​രി​ക്കു​ക​യാ​ണ്.​ ക​ത്രീ​ന കെ​യ്ഫ് നാ​യി​ക​യാ​യ ഒ​രു ചി​ത്ര​ത്തി​ൽ നി​ന്ന് ര​ണ്‍​വീ​ർ പി​ൻ​വാ​ങ്ങി​യ​താ​ണ് ഇ​പ്പോ​ൾ ഗോ​സി​പ്പു​ക​ൾ​ക്ക് എ​രി​വു പ​ക​ർ​ന്നി​രി​ക്കു​ന്ന​ത്.

നി​ത്യ മെ​ഹ്റ​യു​ടെ ബാ​ർ ബാ​ർ ദേ​ഖോ എ​ന്ന ചി​ത്ര​ത്തി​ൽ നി​ന്നാ​ണ് ര​ണ്‍​വീ​ർ പി​ൻ​വാ​ങ്ങി​യ​ത്. നി​ത്യ​യു​ടെ സു​ഹൃ​ത്താ​യ സോ​യ അ​ക്ത​ർ സം​സാ​രി​ച്ചു​നോ​ക്കി​യെ​ങ്കി​ലും വ​ഴ​ങ്ങാ​ൻ ര​ണ്‍​വീ​ർ കൂ​ട്ടാ​ക്കി​യി​ല്ല. ഇ​പ്പോ​ൾ ക​ത്രീ​ന​യ്ക്ക് നാ​യ​ക​നെ തി​ര​യു​ക​യാ​ണ് അ​ണി​യറ​പ്ര​വ​ർ​ത്ത​ക​ർ. എ​ന്നാ​ൽ, ക​ത്രീ​ന​യു​ള്ള​തു കൊ​ണ്ടാ​ണ് ത​ന്‍റെ പി​ൻ​മാ​റ്റ​മെ​ന്ന വാ​ർ​ത്ത ര​ണ്‍​വീ​ർ നി​ഷേ​ധി​ച്ചു. ക​ത്രീ​ന​യു​മാ​യി ന​ല്ല ബ​ന്ധ​ത്തി​ലാ​ണ് ര​ണ്‍​വീ​ർ. പി​ന്നെ​ന്തി​നാ​ണ് ബാ​ർ ബാ​ർ ദേ​ഖോയി​ൽ നി​ന്ന് പി​ൻ​വാ​ങ്ങി​യ​ത് എ​ന്ന​താ​ണ് സ​ക​ല​രും ചോ​ദി​ക്കു​ന്ന​ത്. ഇ​ത് കാ​മു​കി​യാ​യ ദീ​പി​ക പ​ദു​ക്കോ​ണി​നെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ വേ​ണ്ടി ത​ന്നെ​യാ​ണെ​ന്നാ​ണ് ബോ​ളി​വു​ഡി​ൽ നി​ന്നു​ള്ള സം​സാ​രം.

താ​നും ക​ത്രീ​ന​യും ത​മ്മി​ൽ ശ​ത്രു​ത​യി​ലാ​ണെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ ദീ​പി​ക​യും നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്. എ​നി​ക്കി​പ്പോ​ഴും ക​ത്രീ​ന​യോ​ട് ന​ല്ല ഇ​ഷ്ട​മാ​ണ്. എ​ന്നാ​ൽ, ന​മ്മ​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ തി​രി​ച്ചും അ​തു​പോ​ലെ ഇ​ഷ്ട​പ്പെ​ട​ണ​മെ​ന്നി​ല്ല​ല്ലോ-​ദീ​പി​ക പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.